Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right​േലാറിയിൽ കൊണ്ടുവരവേ...

​േലാറിയിൽ കൊണ്ടുവരവേ ജനറേറ്റർ മറിഞ്ഞ്​ ബൈക്ക്​ യാത്രികന്​ പരിക്ക്​

text_fields
bookmark_border
പുലാമന്തോൾ: ലോറിയിൽ കൊണ്ടുവരികയായിരുന്ന ജനറേറ്റർ മറിഞ്ഞ് ബൈക്ക് യാത്രികന് പരിക്ക്. വ്യാഴാഴ്ച ഉച്ചക്ക് 12ന് പുലാമന്തോൾ-കൊളത്തൂർ റോഡിലെ പാലൂർ കനാലിനടുത്തായിരുന്നു സംഭവം. പുലാമന്തോൾ ഭാഗത്ത് നിന്ന് ലോറിയിൽ കൊണ്ടുവരികയായിരുന്ന ജനറേറ്റർ പാലൂർ കനാലിനടുത്തുള്ള റോഡിന് നടുവിലെ താഴ്ന്ന ഭാഗത്തേങ്ങിയതോടെ പിറകെ സഞ്ചരിക്കുകയായിരുന്ന ബൈക്ക് യാത്രികനുമേൽ മറിയുകയായിരുന്നു. നാട്ടുകാരാണ് ബൈക്ക് യാത്രക്കാരനെ ജനറേറ്റർ ഉയർത്തി രക്ഷപ്പെടുത്തിയത്. ഇയാളുടെ കയ്യിനു സാരമായി പരിക്കുണ്ട്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് ജനറേറ്റർ ഉയർത്തിയത്. പുലാമന്തോൾ-കൊളൽ പാലൂർ കനാൽ ഭാഗത്ത് ഓവുപാലം പണിയാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഓവുചാലിലൂടെ മഴവെള്ളം വീട്ടുവളപ്പിലേക്കൊഴുകിയെത്തുമെന്ന പരിസരവാസിയുടെ പരാതി കാരണം നിർമാണ ഒഴിവാക്കിയിരുന്നു. ഇവിടെ മഴവെള്ളം ഒഴിഞ്ഞ് പോവുന്നതിനാണ് റോഡിന് കുറുകെ താഴ്ത്തിയത്. ഇതോടെ അമിത വേഗതയിൽ വരുന്ന വാഹനങ്ങൾ ഇവിടെഅപകടത്തിൽപെടുന്നത് പതിവായി.
Show Full Article
TAGS:LOCAL NEWS 
Next Story