Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2018 5:11 AM GMT Updated On
date_range 6 April 2018 5:11 AM GMTമുട്ടിലിഴയുന്ന പ്രതിപക്ഷം അപമാനമെന്ന് കെ.എസ്.യു പ്രമേയം
text_fieldsbookmark_border
മലപ്പുറം: സ്വാശ്രയ മുതലാളിമാർക്ക് മുന്നിൽ മുട്ടിലിഴയുന്ന പ്രതിപക്ഷം കേരളത്തിന് അപമാനമാണെന്ന് കെ.എസ്.യു മലപ്പുറം ജില്ല കമ്മിറ്റി പ്രമേയം. മാനേജ്മെൻറുമായി ഒത്തുകളിച്ച് വിദ്യാഭ്യാസകച്ചവടം നടത്തുന്ന പിണറായി സർക്കാർ വിദ്യാർഥികളുടെ അന്തകരാണെന്നും പ്രമേയം വ്യക്തമാക്കി. ജില്ല കമ്മിറ്റി ഒരുവർഷം പൂർത്തിയാക്കിയതിെൻറ ഭാഗമായി നടത്തിയ വിദ്യാർഥിസംഗമവും ജനറൽബോഡി യോഗവും പരിപാടിയിലാണ് പ്രമേയം അവതരിപ്പിച്ചത്. സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത്ത് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ഹാരിസ് മുതൂർ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശ്, ഇ. മുഹമ്മദ്കുഞ്ഞി, പി. റംഷാദ്, ടി.എം. മനീഷ്, റിയാസ് മുക്കോളി, ഷിജോ മൂത്തേടം, കണ്ണൻ നമ്പ്യാർ, ആദിൽ കെ.കെ.ബി, ടി.കെ. നൗഫൽ, ഹക്കീം പെരുമുക്ക്, ഇജാസ് അഹമ്മദ് എന്നിവർ സംസാരിച്ചു. സി.എ. ഫൈറൂസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story