Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2018 5:03 AM GMT Updated On
date_range 2018-04-06T10:33:00+05:30സ്കൂൾ വാർഷികവും ഓഡിറ്റോറിയം ഉദ്ഘാടനവും
text_fieldsചങ്ങരംകുളം: ചങ്ങരംകുളം ഒതളൂർ ജി.യു.പി സ്കൂൾ 91ാം വാർഷികവും രാജ്യസഭാംഗം സി.പി. നാരായണെൻറ ഫണ്ട് ഉപയോഗിച്ച് നിർമിച്ച ഓഡിറ്റോറിയം ഉദ്ഘാടനവും ഏപ്രിൽ ആറിന് രാവിലെ നടക്കും. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ആലങ്കോട് പഞ്ചായത്ത് പ്രസിഡൻറ് ആയിഷ ഹസ്സൻ അധ്യക്ഷത വഹിക്കും. വാർത്തസമ്മേളനത്തിൽ പ്രധാനാധ്യാപിക കെ.വി. ബിന്ദു മോൾ, പി.ടി.എ പ്രസിഡൻറ് സക്കീർ ഒതളൂർ, വി.പി. ഷംസുദ്ദീൻ, വാർഡ് അംഗം സുജിത സുനിൽ, പൂർവവിദ്യാർഥി പ്രതിനിധി നാസർ എന്നിവർ പങ്കെടുത്തു. ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ്; മികച്ച പ്രകടനവുമായി എച്ച്.ജി.എസ്, കെ.എം.എസ് കളരി സംഘങ്ങൾ എടപ്പാള്‍: ഡൽഹി ത്യാഗരാജ ഓഡിറ്റോറിയത്തിൽ നടന്ന ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ കേരളത്തിനെ പ്രതിനിധീകരിച്ച് ജില്ലയിൽ നിന്ന് പങ്കെടുത്ത എച്ച്.ജി.എസ് കളരി സംഘം എടപ്പാളിനും കെ.എം.എസ് കളരി സംഘം വൈലത്തൂരിനും മികച്ച നേട്ടം. എച്ച്.ജി.എസിലെ അൻഷിഫ, അർച്ചന എന്നിവര്‍ ജൂനിയർ പെൺകുട്ടികളുടെ വാൾപയറ്റിൽ സ്വർണം നേടി. ജൂനിയര്‍ പെൺകുട്ടികളുടെ ചുവടുകള്‍ വിഭാഗത്തില്‍ അർച്ചന വെള്ളിയും നേടി. സീനിയർ ആൺകുട്ടികളുടെ ചുവടുകൾ വിഭാഗത്തില്‍ പി. ഹാഷിർ സ്വർണം നേടി. ജൂനിയര്‍ ആൺകുട്ടികളുടെ വാൾപരിച വിഭാഗത്തില്‍ മുഹമ്മദ് സ്വാലിഹ്, അജ്മൽ എന്നിവര്‍ വെള്ളിയും കൈപ്പോര് ജൂനിയർ വിഭാഗത്തില്‍ മുഹമ്മദ് മുസ്ഫറും കെ.എം. സുഫിയാനില്‍ സൗരിയും വെങ്കലവും നേടി.
Next Story