Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവീടുകൾ...

വീടുകൾ നഷ്​ടപ്പെടുന്നത്​ ആരാധനാലയങ്ങൾ ഒഴിവാക്കിയതിനാൽ ^മന്ത്രി ജലീൽ

text_fields
bookmark_border
വീടുകൾ നഷ്ടപ്പെടുന്നത് ആരാധനാലയങ്ങൾ ഒഴിവാക്കിയതിനാൽ -മന്ത്രി ജലീൽ മലപ്പുറം: ദേശീയപാതക്കായി സ്ഥലമെടുക്കുേമ്പാൾ ആരാധനാലയങ്ങൾ നഷ്ടമാകരുതെന്ന നിലപാടിനാലാണ് വീടുകൾ പൊളിക്കേണ്ട സാഹചര്യമുണ്ടായതെന്നും ഇത് പുനഃപരിശോധിക്കാൻ തദ്ദേശസ്ഥാപനങ്ങളും ബന്ധപ്പെട്ടവരും തയാറായാൽ അലൈൻമ​െൻറ് മാറ്റുന്ന കാര്യം പരിശോധിക്കുമെന്നും തദ്ദേശമന്ത്രി ഡോ. കെ.ടി ജലീൽ. ഇക്കാര്യം പരിശോധിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി അറിയിച്ചിട്ടുണ്ട്. കുറ്റിപ്പുറം, അരീത്തോട് ഭാഗങ്ങളിലാണ് ആരാധനാലയങ്ങളും ദർഗയും സംരക്ഷിക്കാൻ തദ്ദേശസ്ഥാപനങ്ങൾ ആവശ്യപ്പെട്ടതനുസരിച്ച് അലൈൻമ​െൻറ് മാറ്റിയത്. 45 മീറ്ററിൽ ജനങ്ങളുടെ സഹകരണത്തോടെ പാത പൂർത്തിയാക്കാനാകുെമന്നാണ് കരുതുന്നത്. കൊളപ്പുറത്ത് 50 മീറ്റർ വീതിയുള്ള സ്ഥലത്ത് വീണ്ടും സ്ഥലമേറ്റെടുക്കുന്നത് സംബന്ധിച്ച ചോദ്യത്തിന് സാേങ്കതിക തടസ്സങ്ങൾകൊണ്ടാവാമിതെന്നും ദേശീയപാത അധികൃതരാണ് ഇത് തീരുമാനിക്കേണ്ടതെന്നുമായിരുന്നു മറുപടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story