Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2018 5:03 AM GMT Updated On
date_range 2018-04-06T10:33:00+05:30പൊന്നാനി താലൂക്കിലെ വിജ്ഞാപനം വൈകിയത് സാങ്കേതിക പിഴവിനാൽ
text_fieldsകുറ്റിപ്പുറം: 3 എ വിജ്ഞാപനമിറങ്ങിയതോടെ ദേശീയപാത സ്ഥലമേറ്റെടുപ്പിൽ പൊന്നാനി താലൂക്കിലെ തടസ്സങ്ങൾ നീങ്ങി. ആറ് വില്ലേജുകളിലെ സ്ഥലമേറ്റെടുക്കാനുള്ള രേഖകൾ സാങ്കേതിക പിഴവുമൂലം ദേശീയപാത ആസ്ഥാനം മടക്കിയതോടെയാണ് വിജ്ഞാപനമിറങ്ങാൻ വൈകിയത്. തിരൂർ, തിരൂരങ്ങാടി താലൂക്കുകളിലെ സർവേ അടുത്ത ദിവസം പൂർത്തിയാകും. പൊന്നാനി താലൂക്കിലെ 31.5 കിലോമീറ്റർ ഭാഗത്തെ സ്ഥലം ഏറ്റെടുക്കുന്നതിന് മുന്നോടിയായുള്ള വിജ്ഞാപനമാണ് കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ചത്. ഇനി ദേശീയപാത അധികൃതർ മാധ്യമങ്ങളിലൂടെ അറിയിക്കുകയും പരാതികൾ സ്വീകരിക്കാനുള്ള അവസാന തീയതി പ്രഖ്യാപിക്കുകയും ചെയ്യും. 2013ൽ ആദ്യമിറങ്ങിയത് പൊന്നാനി താലൂക്കിലെ വിജ്ഞാപനമായിരുന്നു. സർവേ തുടങ്ങി കുറ്റിപ്പുറത്തെത്തിയതോടെയാണ് സമരം ശക്തിപ്രാപിച്ച് സർവേ തടസ്സപ്പെട്ടത്. പൊന്നാനി താലൂക്കിൽ പൂർണമായും കല്ലുകൾ നാട്ടിയിട്ടുണ്ടെങ്കിലും സമരഭാഗമായി ഇവ പിഴുതെറിഞ്ഞതിനാൽ വീണ്ടും സർവേ നടത്തേണ്ടിവരും. കുറ്റിപ്പുറം മുതൽ പൊന്നാനി വരെ നേരത്തെ ദേശീയപാതക്കായി 30 മീറ്റർ ഏറ്റെടുത്തതിനാൽ ഈ ഭാഗങ്ങളിൽ 15 മീറ്റർ ഏറ്റെടുത്താൽ മതിയാകും. 31.5 കിലോമീറ്റർ ദൂരത്ത് പകുതിയിലധികവും കരഭൂമിയാണ്. ഇവയിൽ 134 സർവേ നമ്പറുകൾ മാത്രമാണ് സർക്കാർ ഭൂമിയുള്ളത്. ജില്ലയിൽ ഒരു ടോൾപ്ലാസ മാത്രം നിർമിക്കുന്നതിനാൽ പൊന്നാനി താലൂക്കിൽ ടോൾപ്ലാസ നിർമിക്കില്ലെന്നാണ് സൂചന.
Next Story