Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 April 2018 5:36 AM GMT Updated On
date_range 2018-04-05T11:06:00+05:30കരിപ്പൂരിൽ കാർഗോയിൽ വീണ്ടും പുരോഗതി
text_fieldsകൊണ്ടോട്ടി: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ചരക്കുനീക്കം പകുതിയായി കുറഞ്ഞ കരിപ്പൂർ വിമാനത്താവളത്തിൽ കാർഗോയിൽ വീണ്ടും പുരോഗതി. 27,000 ടൺ വരെ സാധനങ്ങൾ കയറ്റി അയച്ചിരുന്ന കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയതോടെ ചരക്കുനീക്കം പകുതിയായി കുറഞ്ഞിരുന്നു. ഇൗെയാരു കാലയളവിനുള്ളിൽ 50.78 ശതമാനം ഇടിവാണ് കാർഗോയിൽ വന്നത്. വലിയ വിമാനങ്ങളുടെ സർവിസ് പിൻവലിച്ചതിനെ തുടർന്ന് മാത്രം ഒറ്റയടിക്ക് 41 ശതമാനമാണ് കുറഞ്ഞത്. എന്നാൽ, കഴിഞ്ഞ രണ്ട് വർഷത്തിനിടെ കൂടുതൽ വിമാന സർവിസുകൾ ആരംഭിച്ചതോടെ ചരക്കുനീക്കവും വർധിച്ചു. കാർഗോയിൽ മുൻവർഷം അഞ്ച് ശതമാനം വർധനവുണ്ടായിരുന്നത് ഇക്കുറി 35 ശതമാനമായാണ് ഉയർന്നത്. 2017-18ൽ 18,800 ടൺ ചരക്കാണ് കരിപ്പൂരിൽ കൈകാര്യം ചെയ്തത്. ഇതിൽ 17,900 ടൺ അന്താരാഷ്ട്രവും 900 ടൺ ആഭ്യന്തരവുമാണ്. ഇത്തവണ 4880 ടണ്ണാണ് അധികമായി എത്തിയത്. 2016-17ൽ 13,920 ടൺ മാത്രമായിരുന്നു കരിപ്പൂരിലെ ചരക്കുനീക്കം. വലിയ വിമാനങ്ങളിലായിരുന്നു കരിപ്പൂരിൽനിന്ന് കൂടുതലും ചരക്ക് കയറ്റി അയച്ചിരുന്നത്. ദുബൈയിലേക്ക് എമിറേറ്റ്സിലും ജിദ്ദ, റിയാദ് എന്നിവിടങ്ങളിലേക്ക് എയർ ഇന്ത്യ, സൗദി എയർലൈൻസ് എന്നീ വിമാനങ്ങളിലുമായിരുന്നു കാർഗോ നീക്കം നടന്നിരുന്നത്. ഇൗ സർവിസുകൾ നിർത്തിയതോടെയാണ് കാർഗോ നടത്തിപ്പ് പ്രതിസന്ധിയിലായത്.
Next Story