Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമണ്ണാർക്കാട്...

മണ്ണാർക്കാട് ദാറുന്നജാത്ത് റൂബി ജൂബിലി ആഘോഷത്തിന് ഇന്ന് തുടക്കം

text_fields
bookmark_border
മണ്ണാർക്കാട്: നാലു പതിറ്റാണ്ട് പൂർത്തിയാക്കിയ മണ്ണാർക്കാട് ദാറുന്നജാത്ത് യതീംഖാനയുടെ റൂബി ജൂബിലി ആഘോഷ പരിപാടികൾ വ്യാഴാഴ്ച തുടങ്ങുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. വൈകുന്നേരം നാലിന് വിളംബര ജാഥ നടക്കും. വെള്ളിയാഴ്ച വൈകുന്നേരം 6.30ന് സമ്മേളനം പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. രാത്രി 10ന് മജ്ലിസുന്നൂർ. ഞായറാഴ്ച രാവിലെ 10ന് പൂർവ വിദ്യാർഥി സംഗമം. വൈകീട്ട് 6.30ന് സമാപന സമ്മേളനവും റൂബി ജൂബിലി ബ്ലോക്ക് ശിലാസ്ഥാപനവും പാണക്കാട് ഹൈദരലി തങ്ങൾ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ ദാറുന്നജാത്ത് ഭാരവാഹികളായ ടി.എ. സലാം മാസ്റ്റർ, പഴേരി ശരീഫ് ഹാജി, ആലിപ്പു ഹാജി, പ്രിൻസിപ്പൽ അബ്ദുല്ല ദാരിമി എന്നിവർ പങ്കെടുത്തു. എം.എസ്.എഫ് കൺവെൻഷൻ മണ്ണാർക്കാട്: നിയോജകമണ്ഡലം എം.എസ്.എഫ് കമ്മിറ്റി 'റിവൈവ് 2018' എന്ന പേരിൽ കൺവെൻഷൻ സംഘടിപ്പിച്ചു. എഴുപതോളം ശാഖകളിലെ പ്രസിഡൻറ്, ജനറൽ സെക്രട്ടറി, ട്രഷറർമാർ പങ്കെടുത്തു. പള്ളിക്കൂടം മുതൽ സർവകലാശാല വരെ എന്ന പ്രമേയത്തിൽ ചരിത്ര പഠന ക്ലാസുകൾ നടത്താൻ കൺവെൻഷൻ തീരുമാനിച്ചു. മണ്ഡലം പ്രസിഡൻറ് അജ്മൽ റാഫി അധ്യക്ഷത വഹിച്ചു. കെ.എസ്.ടി.യു ജില്ല പ്രസിഡൻറ് ഹമീദ് കൊമ്പത്ത് ഉദ്ഘാടനം ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story