Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഇ ഹെൽത്ത് പദ്ധതിക്ക്...

ഇ ഹെൽത്ത് പദ്ധതിക്ക് കോഴിക്കോട്ട്​ തുടക്കം; ഒരുക്കം പോലുമില്ലാതെ മഞ്ചേരി

text_fields
bookmark_border
മഞ്ചേരി: സർക്കാർ മെഡിക്കൽ കോളജുകളിൽ ആർദ്രം പദ്ധതിയുടെ ഭാഗമായ ഇ ഹെൽത്ത് സംവിധാനം പുരോഗമിക്കുമ്പോൾ ഒരുക്കം പോലുമില്ലാതെ മഞ്ചേരി മെഡിക്കൽ കോളജ്. കോഴിക്കോട് മെഡിക്കൽ കോളജാശുപത്രിയിൽ ഏപ്രിൽ ഒന്ന് മുതൽ പദ്ധതി ആരംഭിച്ചപ്പോൾ മഞ്ചേരിയിൽ ഉദ്യോഗസ്ഥ അനാസ്ഥ കാരണം തുടങ്ങാൻ പോലുമായിട്ടില്ല. ഒ.പിയിൽ ചികിത്സ തേടിയെത്തുന്നവർക്ക് യു.എച്ച്.ഐ.ഡി കാർഡാണ് അനുവദിക്കുക. പിന്നീട് മെഡിക്കൽ കോളജ് ആശുപത്രികളിൽ ചികിത്സ തേടുമ്പോൾ ഈ കാർഡ് ഉപയോഗിച്ചാൽ മതി. നേരത്തെ രോഗി നേടിയ ചികിത്സകൾ, അടിസ്ഥാന വിവരങ്ങൾ തുടങ്ങിയവ ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ടാവും. ഇ ഹെൽത്ത് സംവിധാനം ആരംഭിക്കുന്ന ഏത് ആശുപത്രിയിൽ ചികിത്സക്കെത്തിയാലും യു.എച്ച്.ഐ.ഡി നമ്പർ പറഞ്ഞാൽ മതി. ഒാൺലൈനിൽ ഡോക്ടറെ ബുക്ക് ചെയ്യാനും പരിശോധന ദിവസവും സമയവും തെരഞ്ഞെടുക്കാനും കഴിയുന്ന രീതിയിൽ പദ്ധതി വിപുലപ്പെടുത്തും. മഞ്ചേരിയിൽ എട്ടുമാസം മുമ്പ് പദ്ധതിക്കായി സർക്കാർ മാർഗനിർദേശങ്ങൾ നൽകിയിരുന്നു. ഇതി‍​െൻറ അടിസ്ഥാനത്തിൽ ഒരുക്കേണ്ട സൗകര്യങ്ങൾ തീരുമാനിച്ചെങ്കിലും എവിടെയുമെത്തിയില്ല. മെഡിക്കൽ കോളജുകളിലുള്ള ഒ.പി സംവിധാനം മഞ്ചേരിയിൽ യാഥാർഥ്യമാകാത്തതാണ് പ്രശ്നം. കോഴിക്കോട് മെഡിക്കൽ കോളജാശുപത്രിയിൽ ഇനി ഒ.പി ടിക്കറ്റ് എടുക്കുമ്പോൾ ശരിയായ പേര്, വയസ്സ്, മേൽവിലാസം തുടങ്ങിയവ നൽകണം. ഇക്കാര്യം ഉറപ്പാക്കാൻ ആധാർ കാർഡോ അംഗീകൃത തിരിച്ചറിയൽ കാർഡോ കൈയിൽ കരുതണം. തിരിച്ചറിയൽ കാർഡില്ലെങ്കിലും ചികിത്സ നിഷേധിക്കില്ലെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ അറിയിച്ചിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story