Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 April 2018 5:18 AM GMT Updated On
date_range 5 April 2018 5:18 AM GMTഹംസമാരുടെ സംഗമം ഏഴിന്
text_fieldsbookmark_border
മലപ്പുറം: ഹംസ എന്ന് പേരുള്ളവർ ശനിയാഴ്ച മലപ്പുറത്ത് ഒത്തുചേരും. കോട്ടക്കുന്നിെല ഡി.ടി.പി.സി ഹാളിലാണ് സംഗമം. ഹംസ എന്ന് പേരുള്ള ആർക്കും സംഗമത്തിനെത്താം. തിരിച്ചറിയൽ കാർഡ് നോക്കി പേര് ഉറപ്പാക്കും. വരുന്നവർക്കെല്ലാം 'ഞാൻ ഹംസ' എന്ന പേരുള്ള തൊപ്പിയും ബാഡ്ജും നൽകും. പ്രായം കൂടിയ മൂന്ന് ഹംസമാരെയും പ്രായം കുറഞ്ഞ മൂന്ന് പേരെയും ആദരിക്കും. ഹംസമാരുടെ ഗ്രൂപ് ഫോേട്ടാ ലിംക ബുക്കിനും അയച്ചുകൊടുക്കും. രാവിലെ 10ന് ആരംഭിക്കുന്ന പരിപാടിയിൽ പ്രാസംഗികർ തുടങ്ങി മൈക്ക് ഒാപറേറ്റർമാർ വരെ ഹംസമാരായിരിക്കും. വാർത്തസമ്മേളനത്തിൽ ഡോ. ഹംസ അഞ്ചുമുക്കിൽ, ലൗലി ഹംസ ഹാജി, യോഗ്യൻ ഹംസ, ഹംസ നെടിയിരുപ്പ്, ഹംസ അമ്പാളി എന്നിവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story