Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപാതായ്ക്കര ഓട്ടുപാറയിൽ...

പാതായ്ക്കര ഓട്ടുപാറയിൽ വോ​ൾ​േട്ടജ്​ ക്ഷാമം രൂക്ഷം

text_fields
bookmark_border
പെരിന്തല്‍മണ്ണ: നഗരസഭയിലെ പാതായ്ക്കര കോവിലകംപടി, ഓട്ടുപാറ പ്രദേശത്ത് വോൾേട്ടജ് ക്ഷാമം രൂക്ഷം. 150ലധികം വീടുകളുള്ള പ്രദേശമാണിത്. വേനലിൽ ജലക്ഷാമം, ഇടക്കിടെയുള്ള ൈവദ്യുതി മുടക്കം, അതിനൊപ്പമുള്ള വോൾേട്ടജ് ക്ഷാമംമൂലം മോട്ടോര്‍പോലും പ്രവർത്തിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. വർഷങ്ങൾക്ക് മുമ്പ്‌ അന്നത്തെ കൗണ്‍സിലർ നിവേദനം കൊടുത്തതിെന തുടർന്ന് ട്രാൻസ്ഫോർമർ സ്ഥാപിക്കാമെന്ന് ഉറപ്പ് ലഭിച്ചിരുന്നു. എന്നാൽ, മൂന്ന് വർഷമായി ട്രാൻസ്ഫോർമർ സ്ഥാപിക്കാൻ കഴിയാത്തതിൽ കോവിലകംപടി മുസ്ലിം ലീഗ് പ്രവര്‍ത്തക യോഗം പ്രതിഷേധിച്ചു. പ്രവർത്തകർ കെ.എസ്.ഇ.ബി എക്സിക്യൂട്ടിവ് എന്‍ജിനീയർക്ക് നിവേദനവും സമര്‍പ്പിച്ചു. തുടർന്ന് വോൾേട്ടജ് ക്ഷമത കൂടിയ ട്രാൻസ്ഫോർമർ സ്ഥപിക്കാമെന്ന് ഉറപ്പ് ലഭിച്ചതായി ലീഗ് പ്രവർത്തകർ അറിയിച്ചു. മുസ്ലിം ലീഗ് മുനിസിപ്പൽ സെക്രട്ടറി പച്ചീരി ഫാറൂഖ്, എസ്.ടി.യു സംസ്ഥാന സെക്രട്ടറി സി. അബ്ദുല്‍ നാസര്‍, മുണ്ടത്ത് അസീസ്, കുന്നത്ത് സലാം, ചീരക്കുഴിയിൽ മുഹമ്മദാലി, ചോലമുഖത്ത് ഹംസ, താണിയൻ മൊയ്തു, താണിയൻ അഫ്സൽ, കുന്നത്ത് ഹംസ എന്ന മാനു, പുത്തൻപീടിക മുഹമ്മദ്, പൊതിയിൽ മുഹമ്മദ്, പുത്തൻപീടിക സക്കീര്‍, മേലേതില്‍ അഫ്‌സല്‍ എന്നിവരായിരുന്നു നിവേദക സംഘത്തില്‍. എസ്.ടി.യു സമ്പൂർണ സമ്മേളനം പെരിന്തൽമണ്ണയിൽ പെരിന്തൽമണ്ണ: നിയോജക മണ്ഡലം എസ്.ടി.യു സമ്പൂർണ സമ്മേളനം േമയ് അഞ്ചിന് പെരിന്തൽമണ്ണയിൽ നടത്താൻ മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. ഇതി​െൻറ മുേന്നാടിയായി പഞ്ചായത്ത് കൺവെൻഷനുകൾ േമയ് 5-11നുള്ളിൽ പൂർത്തിയാക്കും. േമയ് 12ന് നിയോജക മണ്ഡലം കൺവെൻഷനും നടത്തും. യോഗം എസ്.ടി.യു ജില്ല വൈസ് പ്രസിഡൻറ് സി. അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് മുഹമ്മദ് എന്ന കുഞ്ഞാപ്പു അധ്യക്ഷത വഹിച്ചു. പച്ചീരി ഫാറൂഖ് റിപ്പോർട്ട് അവതരിപ്പിച്ചു. ആക്കാട്ട് അബൂബക്കർ, കെ.ടി. അബ്ദുൽ ഗഫൂർ, അഷ്റഫ് പുത്തൂർ, മുഹമ്മദാലി കട്ടുപ്പാറ, ബഷീർ കട്ടുപ്പാറ, എൻ.പി. കരീം, കെ.എൻ. ഹാരിസ്, ബഷീർ മേലാറ്റൂർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story