Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകാദറലി ക്ലബ്...

കാദറലി ക്ലബ് പെരിന്തൽമണ്ണക്കായി ഫുട്ബാൾ ടീമിനെ തയാറാക്കുന്നു

text_fields
bookmark_border
പെരിന്തൽമണ്ണ: കാദറലി ഫുട്ബാൾ ക്ലബ് സ്വന്തമായി ഫുട്ബാൾ ടീമിനെ തയാറാക്കുന്നു. പെരിന്തൽമണ്ണയിലെയും പരിസരങ്ങളിലെയും യുവതാരങ്ങളെ കണ്ടെത്തി ആവശ്യമായ പരിശീലനം നൽകും. കഴിഞ്ഞ കാദറലി ടൂർണമ​െൻറ് മത്സരങ്ങൾക്കിടെ 17 വയസ്സിന് താഴെയുള്ളവർക്കായി നടന്ന ടൂർണമ​െൻറിൽനിന്ന് കുട്ടികളെ സെലക്ട് ചെയ്താണ് ടീമിനെ തയാറാക്കുന്നത്. ടീമി​െൻറ പരിശീലനം നെഹ്റു സ്റ്റേഡിയത്തിൽ ആരംഭിച്ചു. മുൻ ഫുട്ബാളറും തൃശൂർ സ്വദേശിയുമായ പീതാംബരനാണ് മുഖ്യപരിശീലകൻ. ക്യാമ്പി​െൻറ ഉദ്ഘാടനം മുൻ ഇന്ത്യൻ ഫുട്ബാളർ യു. ഷറഫലി നിർവഹിച്ചു. സി. മുഹമ്മദലി അധ്യക്ഷത വഹിച്ചു. പച്ചീരി ഫാറൂഖ്, സി.എച്ച്. മുസ്തഫ, മണ്ണിൽ ഹസ്സൻ, എച്ച്. മുഹമ്മദ് ഖാൻ, എം.കെ. കുഞ്ഞയമ്മു, ഇ.കെ. ഉണ്ണീൻകുട്ടി, എം. അബ്ദുൽ അസീസ്, യൂസുഫ് രാമപുരം എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story