Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 April 2018 5:15 AM GMT Updated On
date_range 5 April 2018 5:15 AM GMTസഫീർ വധം: ഗൂഢാലോചന പ്രതികൾ ഒളിവിലെന്ന് മുഖ്യമന്ത്രി
text_fieldsbookmark_border
മണ്ണാർക്കാട്: കുന്തിപ്പുഴയിലെ സഫീർ വധക്കേസിൽ ഗൂഢാലോചന കുറ്റം ചുമത്തിയ പ്രതികൾ ഒളിവിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം. മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നും ഗൂഢാലോചനയിൽ പങ്കെടുത്തവരെയും സഹായം ചെയ്തവരെയും പിടികൂടുന്നതിൽ പൊലീസിെൻറ ഭാഗത്ത് നിന്ന് അലംഭാവമുണ്ടായിരിക്കുകയാണെന്നും ഷംസുദ്ദീൻ പറഞ്ഞു. ഗൂഢാലോചന നടത്തിയതായി വെളിവായിട്ടുണ്ട്. തുടർന്ന് ഐ.പി.സി 130 (ബി) വകുപ്പ് കൂടി ഉൾപ്പെടുത്തിയതായും പത്ത് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്യാൻ നടപടി സ്വീകരിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story