Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightദേശീയപാത:...

ദേശീയപാത: പിന്തുണയുമായി ഗൾഫ്​ റി​േട്ടണേഴ്​സ്​

text_fields
bookmark_border
മലപ്പുറം: കിടപ്പാടവും വ്യാപാര സ്ഥാപനങ്ങളും നഷ്ടപ്പെടുന്ന ഇരകളോട് അധികൃതർ കാട്ടുന്നത് അനീതിയാണെന്നും ബലപ്രയോഗത്തിലൂടെ സ്ഥലം പിടിച്ചെടുക്കുന്നത് പ്രതിഷേധാർഹമാണെന്നും ഗൾഫ് റിേട്ടണേഴ്സ് ഒാർഗനൈസേഷൻ. വികസനത്തിന് റോഡിന് ഇരുവശത്തുനിന്നും ഒരുപോലെ ഭൂമി ഏറ്റെടുക്കണം. ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി വികസനം സാധ്യമാക്കണം. നഷ്ടപരിഹാരത്തുക കാലോചിതമായി വർധിപ്പിച്ച് വിപണി വില ഉടൻനൽകണമെന്നും ജില്ല ജനറൽബോഡി അഭ്യർഥിച്ചു. സംസ്ഥാന പ്രസിഡൻറ് ഇന്ത്യനൂർ ഹംസ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് മച്ചിങ്ങൽ അലവിക്കുട്ടി അധ്യക്ഷത വഹിച്ചു. സി. വീരാൻഹാജി, പി. ദിനേശൻ, കെ. സീതി, എം. തോമസ് എന്നിവർ സംസാരിച്ചു. 'കോടതികളുടെ അനാവശ്യ ഇടപെടലുകൾ നിർത്തണം' മലപ്പുറം: പട്ടികജാതി-വർഗ പീഡന നിരോധന നിയമം ദുർബലപ്പെടുത്തുന്നതിനും അട്ടിമറിക്കുന്നതിനും വേണ്ടി കോടതികളുടെ അനാവശ്യ ഇടപെടലുകൾ നിർത്തണമെന്ന് കേരള ദലിത് ഫെഡറേഷൻ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ദലിത് സംഘനകൾ ആഹ്വാനം ചെയ്ത ഭാരതബന്ദുമായി ബന്ധപ്പെട്ട അക്രമത്തിൽ 12 പേർ മരിക്കാനിടയായതിൽ യോഗം അപലപിച്ചു. ജില്ല പ്രസിഡൻറ് എ.കെ. വേലായുധൻ, ഭാസ്കരൻ തിരുവാലി, സുബ്രഹ്മണ്യൻ വളാഞ്ചേരി, വേലായുധൻ വെന്നിയൂർ, ശശി വളാഞ്ചേരി, സുരേഷ് കരിഞ്ചാപ്പാടി, രമേശ് കൊണ്ടോട്ടി, ഷൈജു, രതീഷ് താനൂർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story