Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 April 2018 5:05 AM GMT Updated On
date_range 5 April 2018 5:05 AM GMTആകാശവിസ്മയങ്ങൾ അടുത്തറിയാൻ വിദ്യാർഥികൾക്ക് ശാസ്ത്ര ക്യാമ്പ്
text_fieldsbookmark_border
തിരൂർ: ആകാശവിസ്മയങ്ങളുടെ ചെപ്പ് തുറക്കാനും ഭൂമിയുടെ കൗതുകങ്ങൾ തേടാനും അവധിക്കാല ശാസ്ത്ര സഹവാസ ക്യാമ്പിൽ വിദ്യാർഥികൾ ഒത്തുകൂടുന്നു. എസ്.എസ്.എയുടെ നേതൃത്വത്തിൽ തിരൂർ ബി.ആർ.സിയാണ് 'ജിയോയിഡ്' എന്ന പേരിൽ ശാസ്ത്ര ക്യാമ്പ് സംഘടിപ്പിക്കുന്നത്. വ്യാഴം, വെള്ളി ദിവസങ്ങളിൽ തിരൂർ ജി.എം.യു.പി സ്കൂളിലാണ് പരിപാടി. 'നമ്മുടെ ഭൂമി' എന്ന വിഷയത്തിൽ മനോജ് കോട്ടക്കൽ വിദ്യാർഥികളുമായി സംവദിക്കും. രാത്രി ഏഴിന് 'അത്ഭുതകരമായ ആകാശം' വാനനിരീക്ഷണത്തിന് സുധീർ ആലങ്കോട് നേതൃത്വം നൽകും. ക്യാമ്പ് വ്യാഴാഴ്ച രാവിലെ 10ന് തിരൂർ നഗരസഭാധ്യക്ഷൻ അഡ്വ. എസ്. ഗിരീഷ് ഉദ്ഘാടനം ചെയ്യും. സദനം ശ്രീധരന് ഇന്ന് ജന്മനാടിെൻറ ആദരം തിരൂർ: കഥകളി-മദ്ദളം ആചാര്യന് സദനം ശ്രീധരന് വ്യാഴാഴ്ച ജന്മനാടായ മുത്തൂരിൽ ആദരം. വൈകീട്ട് നാലിന് ഏഴൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിലാണ് പരിപാടി. എം.പി. അബ്ദുസമദ് സമദാനി ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story