Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎളയൂർ യതീംഖാന റൂബി...

എളയൂർ യതീംഖാന റൂബി ജൂബിലിക്ക് തുടക്കം

text_fields
bookmark_border
അരീക്കോട്: എളയൂർ മൽജഉൽ ഐതാം യതീംഖാനയുടെ 40ാം വാർഷിക റൂബി ജൂബിലി സമ്മേളനത്തിന് തുടക്കമായി. മൂന്ന് ദിനങ്ങളിലായി നടക്കുന്ന പരിപാടിയുടെ പ്രാരംഭ സമ്മേളനം പാണക്കാട് മുഈനലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. പൂർവ വിദ്യാർഥികൾ നിർമിച്ചു നൽകുന്ന പ്രവേശന കവാടം അദ്ദേഹം സമർപ്പിച്ചു. മാനേജർ മാനു ഹാജി അധ്യക്ഷത വഹിച്ചു. അബ്ദുസ്സമദ് പൂക്കോട്ടൂർ, അൻവർ അലി ഹുദവി, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി കെ.എ. റഹ്മാൻ ഫൈസി, എൻ.വി. മുഹമ്മദ് ബാഖവി എന്നിവരുടെ സംസാരിച്ചു. വാർഷിക സ്വലാത്ത് സംഗമത്തിന് മൊയ്തീൻ കുട്ടി ദാരിമിയും പ്രാർഥന സംഗമത്തിന് പി.എം.എസ്. തങ്ങൾ ഫൈസി തുവ്വൂരും നേതൃത്വം നൽകി. പനോളി മുഹമ്മദ് മുസ്ലിയാർ, അശ്റഫ് ഫൈസി, ഉബൈദുല്ല ഫൈസി, അബദുൽ കരീം മുസ്ലിയാർ, അബ്ദുൽ മജീദ് മുസ്ലിയാർ, മുനീർ ദാരിമി, ടി.ടി. ചെറിയാപ്പു, ഇ.കെ. ബീരാൻ കുട്ടി മുസ്ലിയാർ, ടി.വി. അഹമ്മദ് ഹാജി, എം.കെ. മുഹമ്മദ് നദ്വി തുടങ്ങിയവർ സംബന്ധിച്ചു. കുടുംബ സന്ദർശനവും പ്രാർഥന സദസ്സും വ്യാഴാഴ്ച രാവിലെ ഒമ്പതുമുതൽ അഞ്ചുവരെ യതീംഖാന കാമ്പസിൽ നടക്കും. വൈകീട്ട് മജ്ലിസുന്നൂർ വാർഷികം നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story