Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവൃക്കകൾ തകരാറിലായ...

വൃക്കകൾ തകരാറിലായ ഗൃഹനാഥൻ കാരുണ്യം തേടുന്നു

text_fields
bookmark_border
തിരൂരങ്ങാടി: ഇരുവൃക്കകളും തകരാറിലായ ഗൃഹനാഥൻ സുമനസ്സുകളുടെ സഹായം തേടുന്നു. തെന്നല പഞ്ചായത്തിലെ പൂക്കിപ്പറമ്പ് ആസാദ് റോഡിലെ പരേതനായ പട്ടത്തൊടിക മമ്മുദുവി​െൻറ മകൻ മരക്കാർ (45) ആണ് വൃക്കകളുടെ പ്രവർത്തനം നിലച്ചതിനാൽ വൃക്ക മാറ്റി വെക്കാൻ പണമില്ലാതെ ദുരിതമനുഭവിക്കുന്നത്. പൂക്കിപ്പറമ്പ് അങ്ങാടിയിൽ ഓട്ടോ ഓടിച്ച് ഉപജീവനം നടത്തിയിരുന്ന ഇദ്ദേഹം മാരകമായ വൃക്കരോഗത്തിന് കീഴ്പ്പെടുകയായിരുന്നു. കുടുംബത്തി​െൻറ ഏക ആശ്രയമായ മരക്കാർ ഒന്നിടവിട്ട ദിവസങ്ങളിൽ ഡയാലിസിസിന് വിധേയനായി കൊണ്ടിരിക്കുകയാണ്. വൃക്ക മാറ്റി വെക്കാൻ 25 ലക്ഷത്തോളം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഭാര്യയും മൂന്നു കുട്ടികളും അടങ്ങുന്ന ഈ നിർധന കുടുംബത്തിന് ഇത്രയും ഭീമമായ തുക കണ്ടെത്തുന്നത് പ്രയാസമാണ്. ഇദ്ദേഹത്തി​െൻറ ജീവൻ നിലനിർത്താനുള്ള അടിയന്തര ചികിത്സക്ക് പണം കണ്ടെത്താൻ വേണ്ടി തെന്നല ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.പി. കുഞ്ഞിമൊയ്തീൻ ചെയർമാനും കോഴിക്കൽ മുത്തു കൺവീനറും ഇ.കെ. സുലൈമാൻ ട്രഷററുമായി 'പട്ടത്തൊടിക മരക്കാർ ചികിത്സ സഹായ സമിതി' എന്ന പേരിൽ ഒരു കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. കമ്മിറ്റിയുടെ പേരിൽ കോഴിച്ചെന കനറ ബാങ്കിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 5419101002605, IFSC CNRB0005419. ഫോൺ നമ്പർ: 9496047914, 9847125969, 8089674995.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story