Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 April 2018 5:02 AM GMT Updated On
date_range 5 April 2018 5:02 AM GMTശ്രീനാരായണ സംഘടനകൾ ഒന്നായി; ഇനി 'ശ്രീനാരായണ സഹോദര ധർമവേദി'
text_fieldsbookmark_border
കൊച്ചി: ശ്രീനാരായണ സഹോദര സംഘവും ശ്രീനാരായണ ധർമവേദിയും 'ശ്രീനാരായണ സഹോദര ധർമവേദി' എന്ന പേരിൽ യോജിച്ച് പ്രവർത്തിക്കും. മുന്നോട്ടുള്ള പ്രവർത്തനത്തിൽ ഇരു സംഘടനകളും ഒന്നിച്ചായിരിക്കുമെന്ന് ഭാരവാഹികളായ പ്രഫ. എം.കെ. സാനു, ഗോകുലം ഗോപാലൻ എന്നിവർ കൊച്ചിയിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. പ്രഫ. എം.കെ. സാനുവിെൻറ നേതൃത്വത്തിൽ ഗോകുലം ഗോപാലൻ ചെയർമാനും സി.കെ. വിദ്യാസാഗർ വർക്കിങ് ചെയർമാനുമായ സംഘടനയാണ് ശ്രീനാരായണ സഹോദര സംഘം. ഗോകുലം ഗോപാലൻ നേതൃത്വം കൊടുക്കുന്ന സംഘടനയാണ് ശ്രീനാരായണ ധർമവേദി. ഇരു സംഘടനകളുടെയും സംയുക്ത കൺവെൻഷൻ 20ന് ചേരാൻ തീരുമാനിച്ചു. എസ്.എൻ.ഡി.പി യോഗത്തിലെ അഴിമതി മൂടിെവക്കാൻ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തുന്ന ശ്രമങ്ങൾക്കെതിരെ പ്രചാരണം നടത്തുമെന്ന് ഭാരവാഹികൾ പറഞ്ഞു. ശ്രീനാരായണ സഹോദര സംഘം വർക്കിങ് ചെയർമാൻ എൻ.ഡി. േപ്രമചന്ദ്രൻ, വിനോദ്, സത്യൻ പന്തത്തല എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story