Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 April 2018 4:59 AM GMT Updated On
date_range 5 April 2018 4:59 AM GMTനിർധന സ്ത്രീക്ക് വീട് നിർമാണം: ഉദ്യോഗസ്ഥർക്ക് മാതൃകയായി വി.ഇ.ഒ
text_fieldsbookmark_border
തിരുനാവായ: പഞ്ചായത്തിലെ തോട്ടുപുറത്ത് സരോജിനി എന്ന നിർധന സ്ത്രീയുടെ വീട് നിർമാണത്തിന് സേവനം ചെയ്യുന്ന പഞ്ചായത്തിലെ വി.ഇ.ഒ, ഉദ്യോഗസ്ഥർക്കും സമൂഹത്തിനും മാതൃകയാവുന്നു. ഒരു തൊഴിലാളിയെപ്പോലെ കല്ല് ചുമക്കുന്നതും പടുക്കുന്നതടക്കമുള്ള ജോലികളെല്ലാം ചെയ്യുന്നത് പഞ്ചായത്തിലെ നിർമലം നിളയോരം പദ്ധതിയുടെ കോഒാഡിനേറ്റർ കൂടിയായ ബാബുമോൻ തന്നെ. 2013-14 വർഷമാണ് സരോജിനിക്ക് പഞ്ചായത്ത് വീടനുവദിച്ചത്. ഇതിെൻറ നിർമാണം നടന്നുകൊണ്ടിരിക്കെ തകർന്നുവീണ് ഇവർക്ക് പരിക്ക് പറ്റിയിരുന്നു. പിന്നീട് വീടിെൻറ നിർമാണം പൂർത്തിയാക്കാനായില്ല. പഞ്ചായത്തിന് രണ്ടാമത് ഫണ്ടനുവദിക്കാനും കഴിയാതെ പോയി. ഈ സാഹചര്യത്തിലാണ് 2017-18 വർഷം പൂർത്തിയാക്കേണ്ടതായ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി ഈ വീടിെൻറ നിർമാണം ആർ.ഡി ഏജൻറുമാരുടെയും ബ്ലോക്ക് പഞ്ചായത്തിെൻറയും സഹകരണത്തോടെ പൂർത്തിയാക്കുന്നത്. മൊത്തം എട്ട് വീടുകളാണ് ഈ കാലയളവിൽ പഞ്ചായത്തിൽ പൂർത്തിയാക്കേണ്ടത്. അതിൽ നാലെണ്ണം പൂർത്തിയായി. സരോജിനിയുടേതടക്കമുള്ള ശേഷിക്കുന്ന നാലെണ്ണം പൂർത്തിയാക്കാനുള്ള തിരക്കിലാണ് ബാബുമോൻ. പടം...tirw9 തിരുനാവായയിൽ നിർധന സ്ത്രീയുടെ വീട് നിർമാണത്തിൽ വി.ഇ.ഒ ബാബുമോൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story