Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 April 2018 4:59 AM GMT Updated On
date_range 2018-04-05T10:29:59+05:30ക്ഷേത്രവാദ്യ കലാകാരൻ പദ്മനാഭമാരാർ നിര്യാതനായി
text_fieldsKTD63 Ramapuram Padbhanabha Maraar പാലാ: ക്ഷേത്രവാദ്യ കലാകാരൻ രാമപുരം സമൂഹമഠം (ചെറുവള്ളിൽ) പദ്മനാഭമാരാർ (113) നിര്യാതനായി. പ്രായാധിക്യത്തെ തുടർന്ന് രാമപുരത്തെ വസതിയിൽ വിശ്രമജീവിതം നയിച്ചുവരുന്നതിനിടെ ബുധനാഴ്ച വൈകീട്ട് ഏഴോടെയായിരുന്നു അന്ത്യം. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ. പദ്മനാഭമാരാർ എട്ടാം വയസ്സിൽ രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിൽ കൊട്ടിപ്പാടി സേവയിൽ അരങ്ങേറ്റം കുറിച്ചായിരുന്നു തുടക്കം. 1905ൽ രാമപുരം ക്ഷേത്രത്തിൽ ജോലിയിൽ പ്രവേശിച്ച മാരാർ 110 വയസ്സുവരെ ക്ഷേത്രനടയിൽ ഇടക്ക കൊട്ടിപ്പാടിയിരുന്നു. ക്ഷേത്രവാദ്യകലയിലെ പാരമ്പര്യവും പ്രാവീണ്യവും മുൻനിർത്തി 2014ൽ സംസ്ഥാന സംഗീത-നാടക അക്കാദമി ഗുരുപൂജ പുരസ്കാരം നൽകി ആദരിച്ചു. മറ്റ് നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിൽ ആദ്യകാലം മുതൽക്കേ പതിവ് വാദ്യകലാകാരനായിരുന്നു. ഭാര്യ: രാമപുരം ചാത്തോത്ത് കുടുംബാംഗം പരേതയായ ഭവാനിയമ്മ. മക്കൾ: പി. ഗോപാലകൃഷ്ണൻ (റിട്ട. ഒാണററി സുബേദാർ മേജർ, ആർമി), ചന്ദ്രമതിയമ്മ, നാരായണൻ, ചന്ദ്രശേഖരൻ. മരുമക്കൾ: ശാരദ കുമാരമംഗലം (തൊടുപുഴ), പരേതനായ മുരളീധരൻപിള്ള ആലപ്പാട്ട് (പാമ്പാടി), സുമതിയമ്മ തടത്തിൽതാഴെ (ചെറുവള്ളി), ശാന്ത പുത്തൻവീട്ടിൽ തട്ട (അടൂർ).
Next Story