Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഇന്ത്യ സ്കില്‍സ്‌ കേരള ...

ഇന്ത്യ സ്കില്‍സ്‌ കേരള 2018: ജില്ല മത്സരങ്ങള്‍ ആരംഭിച്ചു

text_fields
bookmark_border
പാലക്കാട്: യുവജനങ്ങളുടെ നൈപുണ്യ വികസനം ലക്ഷ്യമാക്കി തൊഴില്‍വകുപ്പി​െൻറ കീഴിലുള്ള വ്യവസായ പരിശീലന വകുപ്പും കേരള അക്കാദമി ഫോര്‍ സ്കില്‍സ് എക്സലന്‍സും (കെയിസ്) സംയുക്തമായി സംഘടിപ്പിക്കുന്ന 'ഇന്ത്യ സ്കില്‍സ്‌ കേരള 2018'‍​െൻറ ത്രിദിന ജില്ലതല മത്സരങ്ങള്‍ ആരംഭിച്ചു. പാലക്കാട്, മലമ്പുഴ, മാള, ചാലക്കുടി, വാണിയംകുളം, പള്ളിക്കത്തോട്, മലമ്പുഴ (വെസ്റ്റ്), കളമശ്ശേരി എന്നിവിടങ്ങളിലെ ഐ.ടി.ഐകളില്‍ 14 ട്രേഡുകളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. 130 മത്സരാർഥികളാണ് ജില്ലയില്‍ പങ്കെടുത്തത്. ജില്ലതല ഉദ്ഘാടനം മലമ്പുഴ ഐ.ടി.ഐയില്‍ മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി. ഷൈജ നിര്‍വഹിച്ചു. മത്സരങ്ങള്‍ വ്യാഴാഴ്ച സമാപിക്കും. കത്താത്ത സോളാറിൽ റീത്ത് വെച്ച് പ്രതിഷേധം പഴയലെക്കിടി: ലക്കിടിപേരൂർ പഞ്ചായത്തിലെ അകലൂർ പള്ളംതുരുത്തിലെ സോളാർ വിളക്കിൽ റീത്ത് വെച്ചു പ്രതിഷേധിച്ചു. ഒറ്റപ്പാലം മുൻ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച സോളാർ ലൈറ്റുകൾ കത്താത്തതിൽ പ്രതിഷേധിച്ചാണ് യൂത്ത് കോൺഗ്രസ് ലെക്കിടി-പേരൂർ മണ്ഡലം കമ്മിറ്റി റീത്ത് വെച്ചത്. യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം പ്രസിഡൻറ് എൻ.കെ. ജയരാജൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ഫൈറൂസ് അധ്യക്ഷത വഹിച്ചു. പി.എച്ച്. ഷക്കീർ ഹുസൈൻ, പി. സുമേഷ്, ശാനന്ത് പള്ളംതുരുത്ത്, പി. രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. ദിനേശൻ, റഷീദ് പൂക്കാട്ടുകുന്ന്, പി. പ്രമോദ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story