Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 April 2018 5:41 AM GMT Updated On
date_range 4 April 2018 5:41 AM GMTആര്യങ്കാവ് പൂരം ഇന്ന് ആഘോഷിക്കും
text_fieldsbookmark_border
ഷൊർണൂർ: പ്രസിദ്ധമായ കേരളത്തിലെ പഴയ നാട്ടുരാജ്യമായ കളപ്പാറ കൊട്ടാരം സ്വരൂപത്തിലെ ആര്യങ്കാവ് പൂരം ബുധനാഴ്ച ആഘോഷിക്കും. ഓങ്ങല്ലൂർ മാട്കയറ്റം മുതൽ ഒറ്റപ്പാലം കണ്ണിയംപുറം തോട് വരെയുള്ള 96 ദേശങ്ങളുടെ കൂട്ടായ്മയിലാണ് പൂരം കൊണ്ടാടുന്നത്. പൂരം ദിവസം പുലർച്ച വിശേഷാൽ പൂജകളോടെ വൈവിധ്യമാർന്ന പരിപാടികൾക്ക് തുടക്കമാകും. ഉച്ചതിരിഞ്ഞ് ദേശ കുതിരകൾ കാവിെൻറ തിരുമുറ്റത്തിറങ്ങി കളി തുടങ്ങും. പകൽ പൂരത്തിന് ശേഷം വെടിക്കെട്ട് നടക്കും. രാത്രിയിൽ പോരൂർ ഉണ്ണികൃഷ്ണൻ, കല്ലൂർ ഉണ്ണികൃഷ്ണൻ, ചിറക്കൽ നിധീഷ് എന്നിവർ ത്രിബിൾ തായമ്പക അവതരിപ്പിക്കും. തുടർന്ന് മെഗാഷോ നടക്കും. പൂരത്തിന് മുന്നോടിയായുള്ള കുതിരക്കളി ചൊവ്വാഴ്ച രാത്രിയിൽ നടന്നു. വൈകീട്ട് ത്രാങ്ങാലി ദേശ കുതിരയുടെ വരവോടെ തുടങ്ങിയ കുതിരക്കളി പുലർച്ചവരെ നീണ്ടു. മാന്നമ്പൂർ, കവളപ്പാറ-കാരക്കാട്, ചുഢുവാലത്തൂർ, നെടുങ്ങോട്ടൂർ, ഷൊർണൂർ, പനയൂർ ദേശക്കുതിരകൾ കുതിരക്കളി കെങ്കേമമാക്കി. ബുധനാഴ്ച രാവിലെ 11ന് ദേവിക്ക് തിരുവാഭരണം ചാർത്തുന്ന ചടങ്ങോടെ പൂരത്തിന് ആധികാരികത കൈവരും. പുലർച്ച അവസാനിക്കുന്ന ശ്രീരാമപട്ടാഭിഷേകം തോൽപ്പാവക്കൂത്തോടെ 21 ദിവസം നീണ്ടുനിന്ന ഉത്സവത്തിന് കൊടിയിറങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story