Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 April 2018 5:39 AM GMT Updated On
date_range 4 April 2018 5:39 AM GMTഫാർമസിസ്റ്റില്ല; ചെര്‍പ്പുളശ്ശേരി ആശുപത്രിയിൽ രോഗികൾക്ക് ദുരിതം
text_fieldsbookmark_border
ചെരപ്പുളശ്ശേരി: രോഗികളെ പരിശോധിക്കാന്‍ ഡോക്ടര്‍മാരും ആവശ്യത്തിന് മരുന്നും ഉണ്ടായിട്ടും അത് കൃത്യസമയത്ത് രോഗികള്‍ക്ക് നല്ക്കാനാവുന്നില്ല. ചെര്‍പ്പുളശ്ശേരി ഗവ. ആശുപത്രിയിലാണ് ഈ ദുഃസ്ഥിതി. മൂന്ന് ഡോക്ടര്‍മാരും മറ്റ് സൗകര്യങ്ങളും ആശുപത്രിയിലുണ്ട്. ദിനേന മുന്നൂറിലധികം രോഗികളും പരിശോധനക്കെത്തുന്നു. എന്നാല്‍, മരുന്ന് എടുത്തുനല്കാന് ഫാര്‍മസിസ്റ്റ് ഇല്ലാത്ത അവസ്ഥയാണ്. മറ്റ് ജോലിത്തിരക്കുകളില്‍നിന്ന് കുറച്ച് സമയമെടുത്ത് നഴ്സുമാരാണ് മരുന്ന് നല്‍കുന്നത്. ഇതുകാരണം പല രോഗികളും മരുന്ന് വാങ്ങാതെ തിരിച്ചുപോവുകയാണ്. പലരും ഇരിക്കാന്‍പോലും സൗകര്യമില്ലാതെ മരുന്നിനായി കാത്തിരുന്ന് അവശരാകുന്നു. താല്ക്കാലികാടിസ്ഥാനത്തില് നിയമിച്ച രണ്ട് ഫാര്‍മസിസ്റ്റായിരുന്നു ആശുപത്രിയില്‍ ഉണ്ടായിരുന്നത്. ഇവരുടെ നിയമന കാലാവധി മാര്‍ച്ച് 31ന് അവസാനിച്ചിരിക്കയാണ്. പി.എസ്.സി ലിസ്റ്റ് നിലവിലുള്ളതിനാല്‍ ഇനി ഇതില്‍നിന്ന് മാത്രമേ നിയമനം നടത്തുകയുള്ളൂ. നിലവിലുണ്ടായിരുന്ന ഫാര്‍മസിസ്റ്റ് പ്രൊമോഷനായി പോയതിനെ തുടര്‍ന്നാണ് ഒഴിവ് വന്നത്. നിലവില്‍ ഒരു ഫാര്‍മസിസ്റ്റിന് ചാർജുണ്ടെങ്കിലും ഇയാളുടെ ചുമതല സ്റ്റോര്‍ കൈകാര്യം ചെയ്യുന്നതില്‍ മാത്രമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story