Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസന്തോഷ് ട്രോഫി:...

സന്തോഷ് ട്രോഫി: മുഹമ്മദ് പാറോക്കോട്ടിന് ജന്മനാടി​െൻറ സ്വീകരണം

text_fields
bookmark_border
അലനല്ലൂർ: സന്തോഷ് ട്രോഫി ഫുട്ബാൾ താരം മുഹമ്മദ് പാറോക്കോട്ടിന് ജന്മനാട്ടിൽ സ്വീകരണം നൽകി. ഏറെ വർഷത്തിനു ശേഷം സന്തോഷ് ട്രോഫിയിൽ കേരളം മുത്തമിട്ടപ്പോൾ ഫൈനലിൽ കളിക്കാനായ സന്തോഷത്തിലാണ് താരവും കുടുംബവും നാട്ടുകാരും. കഴിഞ്ഞ വർഷം നടന്ന സന്തോഷ് ട്രോഫി ടൂർണമ​െൻറിൽ ക്വാർട്ടർ ഫൈനലിൽ അവസാന നിമിഷം പകരക്കാരനായിറങ്ങി രണ്ട് ഗോളടിച്ച് ടീമിനെ സെമി ഫൈനലിലേക്കെത്തിച്ചതിൽ നിർണായക പങ്ക് വഹിച്ച താരമാണ് മുഹമ്മദ്. എടത്തനാട്ടുകര ചലഞ്ചേഴ്സ് ക്ലബിൽ നിന്നാണ് മുഹമ്മദ് കാൽപന്തി​െൻറ ആദ്യ താളങ്ങൾ പഠിച്ചുതുടങ്ങിയത്. തുടർന്ന് എറണാകുളം സ്പോർട്സ് അക്കാദമി, ഝാർഖണ്ഡിലെ ബോക്കോറോ സെയിൻ അക്കാദമി എന്നിവിടങ്ങളിൽ പരിശീലനം നേടി. ഏഴു തവണ കേരള സ്കൂൾ ടീമംഗമായിരുന്നു. ഒരു തവണ ടീമിനെ നയിക്കുകയും ചെയ്തു. ടൈറ്റാനിയം ക്ലബിനുവേണ്ടി ബൂട്ടണിഞ്ഞ താരം ഇപ്പോൾ കെ.എസ്.ഇ.ബി നിയമനം കാത്തുനിൽക്കുകയാണ്. ചൊവ്വാഴ്ച വൈകീട്ട് നാട്ടിലെത്തിയ മുഹമ്മദിന് എടത്തനാട്ടുകര ചലഞ്ചേഴ്സ് ക്ലബ് ഊഷ്മള വരവേൽപ്പാണ് നൽകിയത്. വാദ്യഘോഷങ്ങളോടെ എടത്തനാട്ടുകരയിലേക്ക് ആനയിച്ചശേഷം കോട്ടപ്പള്ളയിൽ നടന്ന പൗരാവലിയുടെ സ്വീകരണചടങ്ങ് ജില്ല പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ശാന്തകുമാരി ഉദ്ഘാടനം പെയ്തു. ക്ലബ് പ്രസിഡൻറ് ഒ. ഫിറോസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് യൂസുഫ് പാലക്കൽ, പഞ്ചായത്ത് പ്രസിഡൻറ് വി. ഗിരിജ, വൈസ് പ്രസിഡൻറ് എം. മെഹർബാൻ, ബ്ലോക്ക് പഞ്ചായത്തംഗം പി. റഫീഖ, ഗ്രാമ വിദ്യാഭ്യാസ സ്റ്റാൻറിങ് കമ്മിറ്റി ചെയർമാൻ എൻ. ഉമ്മർ ഖത്താബ്, ക്ഷേമകാര്യ സ്റ്റാൻറിങ് കമ്മിറ്റി ചെയർപേഴ്സൺ സുനിത കുന്നുമ്മൽ മറ്റ് ജനപ്രതിനിധികൾ, മുൻ സന്തോഷ് ട്രോഫി താരം വി.പി. സുഹൈർ, ക്ലബ് സെക്രട്ടറി പി. നസീർ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story