Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 April 2018 5:32 AM GMT Updated On
date_range 4 April 2018 5:32 AM GMTമീനച്ചൂടിന് കുളിരായി വേനൽ മഴ
text_fieldsbookmark_border
കല്ലടിക്കോട്: മീനച്ചൂടിന് കുളിരായി കല്ലടിക്കോട് മേഖലയിൽ മഴ ലഭിച്ചു. ചൊവ്വാഴ്ച വൈകീട്ട് അഞ്ചരക്ക് ശേഷമാണ് കാറ്റിെൻറ അകമ്പടിയോടെ മഴ വന്നത്. ഇരുചക്രവാഹന സഞ്ചാരികൾ ഉൾപ്പെടെയുള്ളവർക്ക് അപ്രതീക്ഷിത മഴ നേരിയ പ്രയാസം സൃഷ്ടിച്ചെങ്കിലും താപനില കുറക്കാൻ സഹായകമായി. മുണ്ടൂർ, പുതുപ്പരിയാരം എന്നിവിടങ്ങളിലും മഴ ലഭിച്ചു. ചിലയിടങ്ങളിൽ മരച്ചില്ലകൾ വൈദ്യുതി ലൈനുകൾക്ക് മുകളിൽ വീണ് വൈദ്യുതി വിതരണം തടസ്സപ്പെട്ടു. കല്ലടിക്കോട് മേഖലയിൽ വൈകീട്ട് മൂന്നുവരെ 32 ഡിഗ്രി സെൽഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story