Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 April 2018 5:32 AM GMT Updated On
date_range 2018-04-04T11:02:57+05:30നെന്മാറ^വല്ലങ്ങി വേല: ആനന്ദത്തിലാറാടി നെല്ലിക്കുളങ്ങര തട്ടകം
text_fieldsനെന്മാറ-വല്ലങ്ങി വേല: ആനന്ദത്തിലാറാടി നെല്ലിക്കുളങ്ങര തട്ടകം നെന്മാറ: വർഷത്തെ കാത്തിരിപ്പിനുശേഷം ഒരുങ്ങിയെത്തിയ നെന്മാറ-വല്ലങ്ങി വേല കാണാനെത്തിയവരാൽ വല്ലങ്ങിപ്പാടം നിറഞ്ഞുകവിഞ്ഞു. ചൊവ്വാഴ്ച രാവിലെ മുതൽ തന്നെയെത്തിയ ജനക്കൂട്ടം ദേശമന്ദങ്ങളിലും ആനപന്തലിലും ചുറ്റി നടന്ന് പഞ്ചവാദ്യവും മേളവും ആസ്വദിച്ചു. വടക്കഞ്ചേരി മേഖലയിൽ ഹർത്താൽ ആയിരുന്നെങ്കിലും ആ പ്രദേശങ്ങളിൽനിന്ന് വേല ആസ്വദിക്കാനെത്തിയവർക്ക് അതൊന്നും തടസ്സമായില്ല. ഇതരജില്ലകളിൽനിന്ന് വേല കാണാൻ ധാരാളം പേരെത്തി. നെന്മാറ ദേശത്ത് രാവിലെ പൂജാദികർമങ്ങൾക്ക് ശേഷം പഞ്ചവാദ്യത്തോടെ ആരംഭിച്ച എഴുന്നള്ളിപ്പിൽ ഗജവീരൻ പുതുപ്പള്ളി കേശവൻ തിടേമ്പറ്റി. കനിശേരി ചന്ദ്രനും കോങ്ങാട് മധുവും ചേർന്നൊരുക്കിയ പഞ്ചവാദ്യം വാദ്യപ്രേമികളെ ആനന്ദത്തിലാറാടിച്ചു. വല്ലങ്ങിദേശത്ത് എഴുന്നള്ളിപ്പ് ആരംഭിക്കുമ്പോൾ പഞ്ചവാദ്യത്തിന് ചോറ്റാനിക്കര വിജയനും കുനിശേരി അനിയനും നേതൃത്വം നൽകി. വല്ലങ്ങി ശിവക്ഷേത്രത്തിൽനിന്ന് ഗജവീരൻമാരുടെ എഴുന്നള്ളിപ്പിൽ കുട്ടൻകുളങ്ങര അർജുനൻ തിടമ്പണിഞ്ഞു. ദേശമന്ദത്ത് നിന്നുള്ള എഴുന്നള്ളത്ത് ആനപ്പന്തലിൽ എത്തുന്നവരെ വാദ്യപ്രേമികൾ അനുഗമിച്ചിരുന്നു. വർണത്തിൽ ചാലിച്ച ദീപാലങ്കാരമുള്ള ആനപ്പന്തലുകൾ വേലക്ക് മാറ്റുകൂട്ടി. ശബ്ദത്തേക്കാൾ വർണക്കൂട്ടുകൾ കാഴ്ചഭംഗി ഒരുക്കിയതായിരുന്നു പകൽവേലയുടെ വെടിക്കെട്ട്. സന്ധ്യ കഴിഞ്ഞതോടെ വേല കാണാൻ ജനം പാടത്തേക്ക് ഒഴുകിത്തുടങ്ങി. കനത്ത ചൂട് വകവെക്കാതെ വേല കാണാനെത്തിയവർ നെല്ലിക്കുളങ്ങര ക്ഷേത്രത്തിനടുത്തും മറ്റും സ്ഥലം പിടിച്ചു. ഉച്ചവരെ ടൗണിൽ ജനത്തിരക്ക് കുറവായിരുന്നു. പിന്നീട് വേല കാണാൻ പലയിടത്തു നിന്നും ധാരാളമായെത്തിയവർ വേലപ്പറമ്പിലേക്ക് ഒഴുകി. കനത്ത സുരക്ഷയാണ് െപാലീസൊരുക്കിയത്. ഇടവഴികളെല്ലാം നിരീക്ഷണത്തിലായിരുന്നു. എണ്ണൂറോളം പൊലീസുകാരെ സുരക്ഷക്കായി എത്തിച്ചിരുന്നു. രാവിലെ മുതൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും റവന്യൂ അധികൃതരും നെന്മാറയിലെത്തി. പകൽവേലക്ക് ശേഷമുള്ള വെടിക്കെട്ട് കഴിഞ്ഞതോടെ കനത്തമഴ പെയ്തു.
Next Story