Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 April 2018 5:20 AM GMT Updated On
date_range 2018-04-04T10:50:58+05:30ദേശീയപാത വികസനം: ജനങ്ങളുടെ ആശങ്കയകണം –ലീഗ്
text_fieldsമലപ്പുറം: ജില്ലയിൽ ദേശീയപാത വികസനത്തിനായി സ്ഥലമെടുക്കുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന സർേവയിൽ ജനങ്ങളുടെ പരാതികൾ കേൾക്കാനും പ്രശ്നങ്ങൾ പരിഹരിക്കാനും സർക്കാർ സന്നദ്ധമാകണമെന്ന് മുസ്ലിം ലീഗ് മലപ്പുറം ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലയിൽ ഇതുവരെ വികസന പദ്ധതികൾ യാഥാർഥ്യമാക്കിയത് സായുധ സന്നാഹത്തോടു കൂടിയായിരുന്നില്ല. വികസനപ്രവർത്തനങ്ങളോട് അനുകൂലമായ നിലപാടുകൾ സ്വീകരിച്ച ചരിത്രമാണ് ജില്ലയിലെ ജനങ്ങൾക്കുള്ളത്. നിലവിലുള്ള റോഡ് പരമാവധി ഉപയോഗപ്പെടുത്തി ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി ദേശീയപാത വികസനം സാധ്യമാക്കുക, വീടുകളും കെട്ടിടങ്ങളും നഷ്ടപ്പെടുന്നവർക്ക് മതിയായ നഷ്ടപരിഹാരം നൽകുക, ഭൂമിക്ക് മാർക്കറ്റ് വില നിശ്ചയിച്ച് ഏറ്റെടുക്കുക, എറണാകുളം മെേട്രാ പദ്ധതിക്ക് നൽകിയ നഷ്ടപരിഹാരത്തിെൻറ മാനദണ്ഡം ദേശീയപാത വികസനത്തിലും സ്വീകരിക്കുക, പാക്കേജ് പ്രഖ്യാപിക്കുന്നതുവരെ നടപടികൾ നിർത്തിവെക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് സർക്കാറിനെ സമീപിക്കാൻ ജില്ല കമ്മിറ്റി തീരുമാനിച്ചതായി പ്രസിഡൻറ് സാദിഖലി ശിഹാബ് തങ്ങൾ ജനറൽ സെക്രട്ടറി അഡ്വ. യു.എ. ലത്തീഫ് എന്നിവർ അറിയിച്ചു.
Next Story