Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 April 2018 5:20 AM GMT Updated On
date_range 2018-04-04T10:50:58+05:30നാട്ടുകാർ ഒരുമിച്ചു; കാക്കറത്തോട് മാലിന്യമുക്തം
text_fieldsമഞ്ചേരി: പന്തലൂരിലെ പ്രധാന ജലസ്രോതസ്സായ കാക്കറത്തോട് മാലിന്യമുക്തമാക്കാൻ ജനം ഒറ്റക്കെട്ടായിറങ്ങി. തെക്കുമ്പാട് പ്രദേശത്തുകൂടി ഒഴുകി പന്തലൂർ പുളിക്കലിനപ്പുറം കടലുണ്ടിപ്പുഴയിൽ ചേരുന്ന അഞ്ച് കിലോമീറ്ററോളം വരുന്ന തോടും പരിസരവുമാണ് നാട്ടുകാർ ശുചീകരിച്ചത്. മഞ്ചേരി മേഖലയിലെ ശാസ്ത്രസാഹിത്യ പരിഷത് പ്രവർത്തകരും പന്തലൂർ ഹൈസ്കൂളിലെ എസ്.പി.സി, എൻ.എസ്.എസ് വിദ്യാർഥികളും നാട്ടുകാരും ചേർന്ന് തോട്ടിലെ പ്ലാസ്റ്റിക്ക് അജൈവ മാലിന്യം നീക്കി. വിദ്യാലയ പരിസരങ്ങൾ, റോഡുകൾ, അങ്ങാടികൾ, തറക്കാക്കുളം എന്നിവിടങ്ങളും ശുചിയാക്കി. അജൈവ മാലിന്യം കോഴിക്കോട‌് കോർപറേഷെൻറ 'നിറവ‌്' മാലിന്യസംസ‌്കരണ കേന്ദ്രത്തിലേക്ക് ലോറികളിലാക്കി കൊണ്ടുപോകും. ഗ്രാമപഞ്ചായത്ത് അംഗം എം. പ്രശാന്ത്, കെ.കെ. പുരുഷോത്തമൻ, പി. നാരായണൻ, അഡ്വ. അനൂപ്, പി.പി. രാജേന്ദ്ര ബാബു, പി.ടി. ബിനോയ്, എം. അബ്ദുൽ അസീസ്, സന്തോഷ് മാസ്റ്റർ, വിജയലക്ഷ്മി ടീച്ചർ, കെ.എം. അബ്ദുറഹ്മാൻ, ഇ. അബ്ദുൽ മജീദ്, ഐ. ശ്രീധരൻ, ഐ.പി. നാരായണൻ എന്നിവർ നേതൃത്വം നൽകി.
Next Story