Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകാറ്റും മഴയും:...

കാറ്റും മഴയും: ഊർങ്ങാട്ടിരിയിൽ വ്യാപകനാശം

text_fields
bookmark_border
അരീക്കോട്: ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിൽ തിങ്കളാഴ്ച വൈകീട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശം. പനമ്പിലാവ്, വെറ്റിലപ്പാറ, ഓടക്കയം, തച്ചാംപറമ്പ്, വേഴക്കോട്, തച്ചണ്ണ, പൂവത്തിക്കൽ, മൈത്ര, കുണ്ടുവഴി, കുത്തുപറമ്പ് എന്നിവിടങ്ങളിലാണ് ഏക്കർ കണക്കിന് കൃഷി നശിക്കുകയും വീടുകൾക്ക് മുകളിൽ മരം വീണ് നാശനഷ്ടമുണ്ടാവുകയും ചെയ്തു. ചുരുങ്ങിയത് 40 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. കാറ്റാടി പൊയിൽ അംഗൻവാടിയുടെ മേൽക്കൂര കാറ്റിൽ പറന്നു. പഞ്ചായത്തിൽ 20ലേറെ വൈദ്യുതിത്തൂണുകൾ നിലം പതിച്ചതിനാൽ വൈദ്യുതി ബന്ധം തകരാറായി. നൂറു കണക്കിന് വാഴകളാണ് കാറ്റിൽ മറിഞ്ഞത്. തെരട്ടമ്മൽ കാരാട്ടിൽ മുഹമ്മദ്, ജാനിഷ്, വേഴക്കോട് വേലായുധൻ കോഴിപ്പള്ളി, ജോസഫ് കപ്പലുമാക്കൽ എന്നിവരുടെ വാഴകളാണ് പ്രധാനമായും നിലംപൊത്തിയത്. കൈതറ സമീറി​െൻറ നിരവധി റബർ മരങ്ങൾ മറിഞ്ഞു വീണു. കക്കുണ്ടീരി ആസ്യ, നെല്ലിത്തൊടി വൽസല, കാരിപറമ്പൻ രാജൻ, തണ്ടാടിയൻ രാഘവൻ, ജോൺ കടുത്താനത്ത്, ജഗദീഷൻ എന്നിവരുടെ വീടിന് മുകളിൽ മരം വീണ് മേൽക്കൂരയും ചുമരും തകർന്നു. നാശനഷ്ടം സംഭവിച്ച സ്ഥലങ്ങൾ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ.കെ. ഷൗക്കത്തലി, സ്ഥിരം സമിതി അധ്യക്ഷ കെ. ഗീത, പി. ചന്ദ്രൻ, അംഗങ്ങളായ എ. കുഞ്ഞൻ, എം. ഷഹീന, കൃഷി ഓഫിസർ എമി പോൾ, അസിസ്റ്റൻറ് കെ. ജിജിൻ എന്നിവർ സന്ദർശിച്ചു. നാശനഷ്ടത്തിനിരയായവർക്ക് ധനസഹായം വേഗത്തിലാക്കണമെന്ന് മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് സി.ടി. റഷീദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബെർണാഡ് മരിയ, കെ. അനൂപ്, സുനിത മനോജ് എന്നിവർ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story