Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപൂർവ വിദ്യാർഥി സംഗമം

പൂർവ വിദ്യാർഥി സംഗമം

text_fields
bookmark_border
തേഞ്ഞിപ്പലം: പെരുവള്ളൂർ സ്കൂളിൽനിന്ന് പഠിച്ചിറങ്ങിയ കൂട്ടുകാർ വീണ്ടും ഒത്തുചേർന്നു. 1996-97 വർഷത്തിൽ പത്താം ക്ലാസിൽ പഠനം പൂർത്തികരിച്ചവരാണ് സ്കൂൾ മൈതാനിയിൽ സംഗമിച്ചത്. പഴയ കാല ഗുരുനാഥൻമാരെ ആദരിച്ചും ഓർമകൾ പങ്കുവെച്ചും ആടിയും പാടിയും അവർ കൗമാര കാലത്തെ ഒരിക്കൽ കൂടി നെഞ്ചിലേറ്റി. വിവിധ കലാപരിപാടികളും നടന്നു. പൂർവ വിദ്യാർഥിയും സ്കൂൾ പി.ടി.എ പ്രസിഡൻറുമായ പി.സി. ബീരാൻകുട്ടി അധ്യക്ഷത വഹിച്ചു പ്രധാനാധ്യാപകൻ വി.വി. ശശിധരൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ കെ.പി. അബ്ദുന്നാസർ, എ.കെ മുഹമ്മദാലി, ടി.വി. മുസ്തഫ, ബീരാൻ കുട്ടി തറയിട്ടാൽ, ഹനീഫ, പി.ജി. സുകുമാരൻ പിള്ള, കെ. നീലകണ്ഠൻ, പി. ദാമോധരൻ, വിമലൻ, പത്മനാഭൻ, ജമാലുദ്ദീൻ ബാവ, പി. മുഹമ്മദ്, എ. മൂസ, എ.പി. അശ്റഫ്, സി. വാസു, പി. ജയാനന്ദൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story