Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎടക്കാപ്പറമ്പ്...

എടക്കാപ്പറമ്പ് ജി.എൽ.പി സ്‌കൂൾ വാർഷികത്തിന് തുടക്കം

text_fields
bookmark_border
കണ്ണമംഗലം: മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന എടക്കാപ്പറമ്പ് ജി.എൽ.പി സ്‌കൂൾ വാർഷികാഘോഷങ്ങൾക്ക് ഘോഷയാത്രയോടെ തുടക്കമായി. ബാൻഡ് വാദ്യത്തി​െൻറയും മുത്തുക്കുടയുടെയും ഒപ്പന, കോൽക്കളി, ദഫ് മുട്ട് എന്നീ കലാ രൂപങ്ങളുടെയും അകമ്പടിയോടെ ഇ.കെ. പടിയിൽ നിന്നാരംഭിച്ച ഘോഷയാത്രക്ക് പി.ടി.എ പ്രസിഡൻറ് ഇ.കെ. അഹമ്മദ് അമീർ, ടി.പി. അബ്ദുൽ മജീദ്, പി. അബ്ദുൽ റഊഫ്, ജസ്റ്റിൻ മാസ്റ്റർ, കെ.വി. ഖാദർ മാസ്റ്റർ, അബ്ദു റഷീദ് വലിയോടൻ, ഇ.പി. ജംഷാദ് അലി, കെ. ഷാഫി, അഷ്‌കർ തറയിൽ, വി. മുഹമ്മദ് ബഷീർ, ആലുങ്ങൽ ഹസൻ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി. വാർഡ് അംഗം ചാലിൽ ബേബി ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. സാംസ്കാരിക ഘോഷ യാത്രസമാപനം പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്തു. വാർഷികാഘോഷ ഭാഗമായി ബുധൻ, വ്യാഴം ദിവസങ്ങളിലായി പൂർവ വിദ്യാർഥി സമ്മേളനം, മെഗാഷോ, നാടകം, യാത്രയയപ്പ് സമ്മേളനം എന്നിവയും നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story