Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനാടി​െൻറ സ്നേഹാദരങ്ങൾ...

നാടി​െൻറ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങി വൈ.പി. മുഹമ്മദ് ഷരീഫ്

text_fields
bookmark_border
നാടി​െൻറ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങി മുഹമ്മദ് ഷരീഫ് അരീക്കോട്: സന്തോഷ് ട്രോഫി നേടിയ കേരള ഫുട്ബാൾ ടീമംഗമായ വൈ.പി. മുഹമ്മദ് ഷരീഫ് എന്ന ചെറിയാപ്പുവിന് ജന്മനാടായ അരീക്കോട്ട് നാട്ടുകാരുടേയും സുഹൃത്തുക്കളുടേയും നേതൃത്വത്തിൽ സ്വീകരണം. പത്തനാപുരം പാലത്തിനടുത്ത് തുറന്ന ജീപ്പിൽ ഷരീഫിനെ ആനയിച്ച് ബൈക്കുകളുടെ അകമ്പടിയോടെയുള്ള ഘോഷയാത്ര ടൗണിലൂടെ കടന്ന് പുത്തലത്തെത്തി മടങ്ങി ഷരീഫി​െൻറ വീടുള്ള താഴത്തങ്ങാടിയിൽ സമാപിച്ചു. മുൻ വർഷങ്ങളിൽ സന്തോഷ് ട്രോഫി, ഫെഡറേഷൻ കപ്പ് തുടങ്ങി പ്രധാന ടൂർണമ​െൻറുകൾ നേടിയ വ്യത്യസ്ത ടീമുകളിലംഗങ്ങളായ യു. ഷറഫലി, സി. ജാബിർ, ജസീർ കാരണത്ത്, ഹബീബ് റഹ്മാൻ, എ. സക്കീർ, നൗഷാദ് പാരി തുടങ്ങിയ അരീക്കോട്ടുകാരുടെ തുടർച്ചയായാണ് വൈ.പി. മുഹമ്മദ് ഷരീഫും നാടി​െൻറ യശസ്സുയർത്തിയിരിക്കുന്നത്. ഫാറൂഖ് കോളജ് ടീമംഗമായ ഷരീഫ് ദേശീയ സർവകലാശാല ടൂർണമ​െൻറ് ജേതാക്കളായ കാലിക്കറ്റ് യൂനിവേഴ്സിറ്റി ടീമി​െൻറ ക്യാപ്റ്റൻകൂടിയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story