Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightയഥാർഥ വിലയുടെ...

യഥാർഥ വിലയുടെ മൂന്നരയിരട്ടി! ഒരുതരം, രണ്ടുതരം, മൂന്നുതരം

text_fields
bookmark_border
മലപ്പുറം: യാത്രക്കാർ ബസിൽ മറന്നുവെച്ച സാധനങ്ങളുടെ ലേലം കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയിൽ നടന്നപ്പോൾ പലതിനും കിട്ടിയത് യഥാർഥ വിലയുടെ ഇരട്ടിയും അതിലേറെയും തുക. 45 രൂപയുടെ സ്റ്റിഫ് ആന്‍ഡ് ഷൈന്‍ ഒരാൾ വാങ്ങിയത് 160 രൂപക്ക്. രണ്ടു മൊബൈൽ ഫോണുകൾ ലേലത്തിനുണ്ടായിരുന്നു. അവ 60, 200 രൂപ എന്നിവക്ക് വിറ്റു. ആറ് സെറ്റ് പാത്രങ്ങൾക്ക് 250 രൂപ വീതം ലഭിച്ചു. നിലം കഴുകുന്ന ലായനി രണ്ടെണ്ണം 120 രൂപക്കാണ് ലേലത്തിൽപോയത്. പാത്രം കഴുകുന്ന ലായനിയുടെ 50 ബോട്ടിലുകളുമുണ്ടായിരുന്നു. യാത്രക്കാർക്കും നാട്ടുകാർക്കും പുറമെ ഡിപ്പോ ജീവനക്കാരും സാധനങ്ങൾ വാങ്ങി. ആകെ 6120 രൂപ ലഭിച്ചു. ആറുമാസം കൂടുമ്പോഴാണ് ലേലം നടക്കാറ്.
Show Full Article
TAGS:LOCAL NEWS 
Next Story