Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 April 2018 5:02 AM GMT Updated On
date_range 4 April 2018 5:02 AM GMTസ്കൂള്‍ വാര്‍ഷികവും കെട്ടിേടാദ്ഘാടനവും
text_fieldsbookmark_border
പൂക്കോട്ടുംപാടം: ചേലോട് ശാസ്ത്രിയര് യു.പി സ്കൂളിെൻറ 79ാം വാര്‍ഷികവും കൈനരി വിശ്വനാഥന് നായര്‍ സ്മാരക കെട്ടിേടാദ്ഘാടനവും പി.വി. അന്‍വര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അമരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. സുജാത അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക നാന്‍സി ജോസഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കരുളായി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വിശാരിയില്‍ അസൈനാര്‍ മുഖ്യാതിഥിയായിരുന്നു. സര്‍വിസില്‍നിന്ന് വിരമിക്കുന്ന പി. വിജയന് മാസ്റ്റര്‍ക്കുള്ള ഉപഹാരം സ്കൂള്‍ മാേനജര് പി. കേശവദാസും ഡി.എ.എല്‍.പി സ്കൂളില്‍നിന്ന് വിരമിക്കുന്ന അധ്യാപകന് ഉണ്ണികൃഷ്ണനുള്ള ഉപഹാരം പ്രധാനാധ്യാപികയും വിതരണം ചെയ്തു. കൂടാതെ സ്കൂളില്‍ മികവ് പുലര്‍ത്തിയ കുട്ടികള്‍ക്കുള്ള ഉപഹാരവും വിതരണം ചെയ്തു. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്മാരായ കളരിക്കല്‍ സുരേഷ് കുമാര്‍, ഗംഗാദേവി ശ്രീരാഗം, അനിത രാജു, കാളികാവ് ബ്ലോക്ക് പഞ്ചായത്ത് അംഗം ബേബി വിനോദിനി, പി.ടി.എ പ്രസിഡൻറ് അബ്ദുല്‍ മജീദ്, എം.ടി.എ പ്രസിഡൻറ് ടി.പി. സുലൈഖ, സീനിയര്‍ അധ്യാപകന് കെ. രവീന്ദ്രന്, സ്കൂള്‍ ലീഡര്‍ ദേവി കൃഷ്ണ കെ. ഹരിദാസന്, കെ. മനോജ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു. ഫോട്ടോ ppm 4 ചേലോട് ശാസ്ത്രിയര് സ്കൂള്‍ വാര്‍ഷികവും കെട്ടിട ഉദ്ഘാടനവും പി.വി. അന്‍വര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story