Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവികസന...

വികസന പ്രവര്‍ത്തനങ്ങളില്‍ രാഷ്​ട്രീയം കാണുന്നത് ശരിയല്ല ^പി.വി. അബ്​ദുൽ വഹാബ്

text_fields
bookmark_border
വികസന പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയം കാണുന്നത് ശരിയല്ല -പി.വി. അബ്ദുൽ വഹാബ് നിലമ്പൂർ: ചാലിയാർ പഞ്ചായത്തിലെ 2018-19 സാമ്പത്തികവര്‍ഷത്തെ പദ്ധതി നിര്‍വഹണത്തിന് തുടക്കമായി. ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങ് പി.വി. അബ്ദുൽ വഹാബ് എം.പി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് ഗെയിൽ, ദേശീയപാത എന്നിവയുടെ വികസന പ്രവൃത്തികള്‍ സമയബന്ധിതമായി തീര്‍ക്കേണ്ടത് അതാതു സര്‍ക്കാരുകളുടെ ആവശ്യമാണ്. ഈ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയാലേ കേന്ദ്ര ഫണ്ട് തുടര്‍ന്ന് അനുവദിച്ചു കിട്ടൂ. ഇതിനു തടസ്സം നില്‍ക്കേണ്ടതില്ല. പകരം ന്യായമായ പ്രതിഫലം നേടിയെടുക്കാന്‍ ശ്രമിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. വികസന പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയം കാണുന്നത് ശരിയല്ലെന്നും എം.പി കൂട്ടിച്ചേർത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ടി. ഉസ്മാന്‍ അധ‍്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി സിദ്ദീഖ് വടക്കന്‍ സ്വാഗതം പറഞ്ഞു. ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ നിര്‍വഹണ ഉദ്യോഗസ്ഥര്‍, വര്‍ക്കിങ് ഗ്രൂപ് അംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു. നൂറ് ശതമാനം നികുതി പിരിക്കൽ സാധ്യമാക്കിയ ഉദ്യോഗസ്ഥര്‍ക്ക് ചടങ്ങില്‍ ഉപഹാരം നൽകി. പടം:5- ചാലിയാർ പഞ്ചായത്തിലെ പദ്ധതി നിര്‍വഹണം പി.വി. അബ്ദുൽ വഹാബ് എം.പി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story