Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമികവുത്സവം ...

മികവുത്സവം പാട്ടുവണ്ടിയും സീഡി പ്രദർശനവുമായി വാണിയമ്പലം ഗവ. ഹൈസ്‌കൂൾ

text_fields
bookmark_border
വണ്ടൂർ: മികവുത്സവം വേറിട്ടതാക്കി വാണിയമ്പലം ഗവ. ഹൈസ്‌കൂൾ. പാട്ടുവണ്ടിയും സീഡി പ്രദർശനവുമായി രാത്രിയടക്കം മേഖലയിലാകെ പര്യടനം നടത്തിയാണ് സ്‌കൂളിലെ മികവുത്സവം നടന്നത്. മൂന്ന് ദിവസങ്ങളിലായി 20 സ്ഥലങ്ങളിലാണ് പാട്ടുവണ്ടിയുമായി കുട്ടികളെത്തിയത്. കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തന മികവി​െൻറ വീഡിയോ പ്രദർശനം ഓരോ സ്ഥലങ്ങളിലും നടത്തി. പ്രദർശന സ്ഥലത്തേക്ക് ആളുകളെ എത്തിക്കാനായാണ് ഇതിന് മുമ്പായി പാട്ടുവണ്ടി എത്തുന്നത്. ഏപ്രിൽ ഒന്നിന് വാണിയമ്പലത്ത് ജില്ല പഞ്ചായത്ത് അംഗം ആലിപ്പറ്റ ജമീല ഉദ്‌ഘാടനം ചെയ്തു. തിങ്കളാഴ്ച താളിയംകുണ്ടിൽനിന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.ടി. ജുവൈരിയ ഉദ്‌ഘാടനം ചെയ്ത് രാത്രി 11ന് കുറ്റിയിൽ സമാപിച്ചു. ചൊവ്വാഴ്ച പഴയ വാണിയമ്പലത്തുനിന്ന് പഞ്ചായത്ത് പ്രസിഡൻറ് റോഷ്‌നി കെ. ബാബു ഉദ്‌ഘാടനം ചെയ്ത് കുറ്റുമുണ്ടയിൽ സമാപിച്ചു. പി.ടി.എ പ്രസിഡൻറ് പി.ടി. ജബീബ് സുക്കീർ, എസ്.എം.സി ചെയർമാൻ മജീദ് എടപ്പറ്റ, പ്രധാനാധ്യാപകൻ ഉമ്മർ എടപ്പറ്റ, പി. ഇബ്രാഹിം, ഒ. നിസാർ എന്നിവർ നേതൃത്വം നൽകി. caption: വാണിയമ്പലം ഗവ. ഹൈസ്‌കൂൾ വിദ്യാർഥികൾ കുറ്റിയിൽ നടത്തിയ ഗാനമേള
Show Full Article
TAGS:LOCAL NEWS 
Next Story