Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 April 2018 5:02 AM GMT Updated On
date_range 4 April 2018 5:02 AM GMTമേലെ പുതിയകളം-ഉള്ളാട് റോഡ് തുറന്നു
text_fieldsbookmark_border
പൂക്കോട്ടുംപാടം: അമരമ്പലം പഞ്ചായത്തിലെ മേലെ പുതിയകളം-ഉള്ളാട് റോഡ് ടാറിങ് നടത്തി ഗതാഗതത്തിന് തുറന്നുകൊടുത്തു. പ്രദേശത്തെ മുതിർന്ന പൗരന്മാരായ മയ്യന്താനി രേവി അപ്പൻ, പി. വിജയലക്ഷ്മി എന്നിവർ ചേർന്ന് റോഡ് ഉദ്ഘാടനം ചെയ്തു. 2017 -18 ജനകീയാസൂത്രണ പദ്ധതി പ്രകാരം ഗ്രാമപഞ്ചായത്ത് വിഹിതമായ 6.7 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് പണി പൂര്‍ത്തിയാക്കിയത്. മൂന്ന് മീറ്റര്‍ വീതിയില്‍ 420 മീറ്റർ ദൂരമാണ് ടാറിങ് നടത്തിയത്. വാർഡ് അംഗം പി.എം. ബിജു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ഒ. ഷാജി, എം. സജീവ്, എൻ. ശിവൻ, സി. അലിഫ്, പി. ഷിബു, എ. ശിവരാമൻ, ടി. സുബ്രമണ്യൻ എന്നിവർ സംസാരിച്ചു. ഫോട്ടോ ppm 2 മേലെ പുതിയകളം-ഉള്ളാട് റോഡ് പ്രദേശത്തെ മുതിർന്ന പൗരന്മാരായ മയ്യന്താനി രേവി അപ്പൻ, പി. വിജയലക്ഷ്മി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story