Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 April 2018 4:59 AM GMT Updated On
date_range 2018-04-04T10:29:59+05:30ഒരിറ്റ് ദാഹജലം മതി ഒരുകുടം വയറുനിറക്കാൻ; ആരുണ്ട് ഇൗ പൈപ്പുകൾ അറ്റകുറ്റപ്പണി നടത്താൻ?
text_fieldsപുലാമന്തോൾ: വേനൽ കടുത്തതോടെ ജീവജാലങ്ങൾ ദാഹജലത്തിന് നെട്ടോട്ടമോടുമ്പോഴും പുലാമന്തോളിൽ പൊതുനിരത്തിൽ കുടിവെള്ളം പാഴാവുന്നു. കൊളത്തൂർ-പുലാമന്തോൾ റൂട്ടിലെ താവുള്ളി പാലത്തിലാണ് പൈപ്പുകൾ തകർന്ന് കുടിവെള്ളം പാഴാവുന്നത്. വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച പൈപ്പ് ലൈനാണ് തുരുമ്പെടുത്ത് തകർന്നത്. കുടിവെള്ളം പാഴാവാൻ തുടങ്ങിയതോടെ ഈ പദ്ധതി ലൈനിൽനിന്ന് കണക്ഷനെടുത്ത ഉപഭോക്താക്കൾക്ക് മാസങ്ങളായി ആവശ്യത്തിന് വെള്ളം ലഭിക്കുന്നില്ലെന്ന പരാതിയുമുണ്ട്. കുടിവെള്ളത്തിന് പുതിയ പദ്ധതികൾ നടപ്പിലാക്കുമ്പോഴും തുരുമ്പെടുത്ത് തകരുന്ന പഴയ പദ്ധതി ലൈനുകൾ യഥാസമയം ആറ്റകുറ്റപ്പണി നടത്തുന്നതിന് അധികൃതർ ശ്രദ്ധിക്കാറില്ല. ഇതിെൻറ നേർസാക്ഷ്യമാണ് താവുള്ളി പാലത്തിലെ കുടിവെള്ളം പാഴാവൽ. ദിവസങ്ങളായി പമ്പിങ് സമയങ്ങളിൽ തകർന്ന പൈപ്പിൽനിന്ന് പാലത്തിൽ വെള്ളം കെട്ടിനിൽക്കുന്നത് ഈ റൂട്ടിലെ വാഹന-കാൽനട യാത്രക്കാരെ ബുദ്ധിമുട്ടാക്കുന്നുണ്ട്. പുലാമന്തോൾ ഗ്രാമപഞ്ചായത്തിൽ ഏറ്റവും കൂടുതൽ ഉപഭോക്താക്കൾ ആശ്രയിക്കുന്ന ഈ ലൈനിൽനിന്ന് ആവശ്യാനുസരണം വെള്ളം ലഭിക്കുന്നില്ലെന്ന് വേനലാരംഭം തൊേട്ട പരാതിയുണ്ട്. കുരുവമ്പലം തിരുത്ത്, നീലുകാവിൽ, കുളമ്പ് തൊട്ട്, ചെമ്മലശ്ശേരി, പാലൂർ എന്നിവിടങ്ങളിൽ പല ഭാഗത്തും ഇപ്പോഴും ഭാഗികമായി മാത്രമാണ് കുടിവെള്ളമെത്തുന്നത്.
Next Story