Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 April 2018 4:59 AM GMT Updated On
date_range 2018-04-04T10:29:59+05:30കുറുവ പഞ്ചായത്ത് പദ്ധതി അഴിമതി: പ്രസിഡൻറിനെതിരെ ആൻറി കറപ്ഷൻ ഫൗണ്ടേഷൻ നിയമനടപടിക്ക്
text_fieldsപടപ്പറമ്പ്: കുറുവ ഗ്രാമപഞ്ചായത്തിലെ വാർഷിക പദ്ധതി അന്തിമ രേഖയിൽ പൂർത്തീകരിക്കാത്ത പ്രവൃത്തികൾ പൂർത്തീകരിച്ചതായി കാണിച്ച് പണം മാറ്റിയെടുത്തെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായി ആൻറി കറപ്ഷൻ ഫൗണ്ടേഷൻ ഭാരവാഹികൾ പറഞ്ഞു. ചൊവ്വാഴ്ച പാങ്ങ് ഗവ. യു.പി സ്കൂൾ സന്ദർശിച്ചപ്പോൾ ലാബ് ശാക്തീകരണം പൂർത്തിയായിട്ടില്ലെന്ന് നേരിട്ട് ബോധ്യപ്പെട്ടതാണ്. മൂന്നുലക്ഷം രൂപയുടെ പ്രവൃത്തികളിൽ 10,000 രൂപയുടേത് പോലും നടത്തിയിട്ടില്ല. പട്ടികജാതി കോളനികളിലേക്കുള്ള സോളാർ വിളക്കുകളുടെ പ്രവൃത്തി തുടരുന്നുവെന്ന പ്രസിഡൻറിെൻറ പ്രസ്താവനയിൽനിന്ന് മനസ്സിലാകുന്നത് ടെൻഡർ നടപടികൾ കഴിഞ്ഞുവെന്നാണ്. അഴിമതിയെ ന്യായീകരിച്ച് തൊറ്റായ പ്രസ്താവനയിറക്കിയ പഞ്ചായത്ത് പ്രസിഡൻറിനെതിരെ നിയമ നടപടികൾക്ക് ഒരുങ്ങുന്നതായി അഴിമതി വിരുദ്ധ സമിതി ഭാരവാഹികൾ പറഞ്ഞു. അവശരുടെ അത്താണിയായിരുന്ന അന്തരിച്ച മുഹമ്മദലി പടപ്പറമ്പിന് ഉചിതമായ സ്മാരകം നിർമിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് പിലായിച്ചോല അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. സെക്രട്ടറി അബ്ദുൽ ഗഫൂർ പൂഴിത്തറ, അബ്ദുല്ല ദേവൻകോടൻ, ചോലശ്ശേരി സുലൈമാൻ, നിതീഷ് കുമാർ എന്നിവർ സംസാരിച്ചു. വാർഷികവും മികവുത്സവവും പടപ്പറമ്പ്: ചെറുകുളമ്പ് ഐ.കെ.ടി ഹയർ സെക്കൻഡറി സ്കൂളിെൻറ നാൽപതാമത് വാർഷികവും മികവുത്സവവും സംഘടിപ്പിച്ചു. മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശഹീദ എലിക്കോട്ടിൽ ഉദ്ഘാടനം ചെയ്തു. ജില്ല-സംസ്ഥാന കലോത്സവങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർഥികളുടെ കലാപ്രകടനങ്ങളും നടത്തി. പ്രധാനാധ്യാപിക ആർ. ഇന്ദിരാഭായ് അധ്യക്ഷത വഹിച്ചു. നാസർ കാലടി, കെ. ഖൈറുന്നീസ, ഹമീദലി തങ്ങൾ, ഹാഷിം തങ്ങൾ എന്നിവർ സംസാരിച്ചു.
Next Story