Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 April 2018 5:29 AM GMT Updated On
date_range 2018-04-03T10:59:59+05:30പണിമുടക്ക്: ട്രെയിൻ യാത്രക്കാർ വലഞ്ഞു
text_fieldsഷൊർണൂർ: പൊതുപണിമുടക്കിൽ ഷൊർണൂർ റെയിൽേവ സ്റ്റേഷനിൽ വന്നിറങ്ങിയവർ ലക്ഷ്യസ്ഥാനത്തെത്താൻ വാഹനം ലഭിക്കാതെ വട്ടംകറങ്ങി. ദീർഘദൂര ട്രെയിനിൽ വന്നിറങ്ങിയവരാണ് കൂടുതൽ ബുദ്ധിമുട്ടിയത്. അത്യാവശ്യക്കാരല്ലാത്തവർ ചെറുദൂരങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കിയതിനാൽ കൂടുതൽ പേർ ബുദ്ധിമുട്ടിയില്ല. റെയിൽേവ സ്റ്റേഷനിലെ ഓട്ടോ-ടാക്സി തൊഴിലാളികളെല്ലാം പണിമുടക്കിൽ പങ്കെടുത്തതിനാലാണ് യാത്രക്കാർ ബുദ്ധിമുട്ടിലായത്. പലർക്കും മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടി വന്നു. ഹോട്ടലുകൾ പ്രവർത്തിക്കാത്തതിനാൽ ഭക്ഷണം ലഭിക്കാതെ വന്നതും പ്രശ്നമായി.
Next Story