Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകുളം കവർന്നത്...

കുളം കവർന്നത് നാടി​െൻറയും വീടി​െൻറയും ഓമനകളെ

text_fields
bookmark_border
പാലക്കാട്: മണിക്കൂറുകൾക്ക് മുമ്പുവരെ തങ്ങൾക്കിടയിലൂടെ ഓടിനടന്നിരുന്ന രണ്ട് കുട്ടികളെ മരണം തട്ടിയെടുത്തതി‍​െൻറ ആഘാതത്തിൽനിന്ന് നൂറണി ഗ്രാമവാസികൾ ഇനിയും മോചിതരായിട്ടില്ല. ക്ഷേത്രത്തിലെ തേര് ഉത്സവം കഴിഞ്ഞിട്ട് ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂ. ഉത്സവത്തി‍​െൻറ ഭാഗമായുള്ള തേര് ഷെഡിൽ കയറ്റിയതിന് ശേഷം ക്ഷീണം മാറ്റാൻ കുളിക്കാൻ പോയതാണ് സൂരജും ഭരതും. ഐസ്ക്രീമും ഊത്തപ്പവും ഒരുക്കിവെക്കാൻ വീട്ടിൽ പറഞ്ഞാണ് സൂരജും ഭരതും ശാസ്താ ക്ഷേത്രത്തിലെ കുളത്തിൽ കുളിക്കാൻ പോയത്. രണ്ടും ഒരുക്കിവെച്ച് കാത്തിരുന്ന ഉറ്റവർക്ക് മുന്നിലേക്കെത്തിയത് ഇരുവരുടെയും മരണവാർത്തയാണ്. എസ്.എസ്.എൽ.സി പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്ന വിദ്യാർഥിയാണ് ഭരത്. പഠനത്തിൽ മിടുക്കനായിരുന്ന ഭരത് ഉന്നതവിജയം പ്രതീക്ഷിച്ചിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു. മക്കളെ മരണം കവർന്നതറിഞ്ഞ് ഹൃദയംപൊട്ടി കരയുന്ന വീട്ടുകാരെ എങ്ങനെ സമാശ്വസിപ്പിക്കണമെന്ന് അറിയാതെ കുഴങ്ങുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും. ചളിമാറ്റി നവീകരണം നടക്കുന്ന കുളത്തിലാണ് അപകടം സംഭവിച്ചത്. വഴുക്കലാണ് ആഴത്തിലേക്ക് വീഴാൻ കാരണമെന്ന് സമീപവാസികൾ പറയുന്നു. ചളിയിൽ ചവിട്ടിയതോടെ ഇരുവരും ആഴത്തിലേക്ക് താഴ്ന്ന് പോയതാകാമെന്നും സമീപവാസികൾ പറഞ്ഞു. അപകടം നടന്ന ഉടൻ സമീപത്തുള്ള വെൽകെയർ ഹോസ്പിറ്റലിലും തുടർന്ന് ജില്ല ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കൂടെ കുളിക്കാനിറങ്ങിയവരിൽ ഒരാൾക്ക് മാത്രമായിരുന്നു നീന്താൻ അറിഞ്ഞിരുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story