Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 April 2018 5:14 AM GMT Updated On
date_range 2018-04-03T10:44:58+05:30ഏറനാട്ട് 8.2 കോടിയുടെ വികസന പദ്ധതികൾ
text_fieldsഅരീക്കോട്: ഏറനാട് മണ്ഡലത്തിലെ വ്യത്യസ്ത പദ്ധതികൾക്കായി 8.2 കോടിയുടെ വികസന പദ്ധതികൾക്ക് ഭരണാനുമതി ലഭിച്ചതായി പി.കെ. ബഷീർ എം.എൽ.എ അറിയിച്ചു. കീഴുപറമ്പ് പഞ്ചായത്തിലെ പത്തനാപുരം പാലം മുതൽ പള്ളിപ്പടി ജങ്ഷൻ വരെ പാത സൗന്ദര്യവത്കരണത്തിന് രണ്ടുകോടിയാണ് അനുവദിക്കപ്പെട്ടിരിക്കുന്നത്. എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയുടെ ഭാഗമാണിത്. കാവനൂർ ഗ്രാമപഞ്ചായത്തിലെ എളയൂർ-കൂട്ടാവിൽ റോഡിന് രണ്ടുകോടിയും എടവണ്ണ ഗ്രാമപഞ്ചായത്തിലെ മൈലേങ്ങര-ശാന്തിപുരം-പടികല്ല് റോഡിന് മൂന്നുകോടി രൂപയും കുഴിമണ്ണ ഗ്രാമപഞ്ചായത്തിലെ കിഴിശ്ശേരി-തവനൂർ റോഡിന് 1.2 കോടിയുമാണ് ഭരണാനുമതി കിട്ടിയിരിക്കുന്നത്.
Next Story