Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 April 2018 5:08 AM GMT Updated On
date_range 3 April 2018 5:08 AM GMTയുവാവിെൻറ കണ്ണ് നഷ്ടപ്പെട്ട സംഭവം: ബന്ധുക്കൾ ഇന്ന് പൊലീസ് സ്റ്റേഷന് മുന്നിൽ സത്യഗ്രഹം തുടങ്ങും
text_fieldsbookmark_border
പൊന്നാനി: വെളിയങ്കോട് തവളക്കുളത്ത് പാമ്പൻ റോഡിൽ ബൈക്കിൽ വന്ന പുതുപൊന്നാനി ജീലാനി നഗർ സ്വദേശി കുന്നത്തകത്ത് റഹീമിനെ (19) ഇരുമ്പ് പൈപ്പുകൊണ്ട് അടിച്ച് കാഴ്ച നഷ്ടപ്പെടുത്തിയ സംഭവത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധം ശക്തം. കാഴ്ച നഷ്ടപ്പെട്ട റഹീം അങ്കമാലി ലിറ്റിൽ ഫ്ലവർ കണ്ണാശുപത്രിയിൽ ചികിത്സയിലാണ്. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന റഹീമും സുഹൃത്ത് മുഹമ്മദ് അനസും പൊലീസിന് നൽകിയിട്ടും ആരെയും പിടികൂടിയിട്ടില്ല. ഇതിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച റഹീമിെൻറ വീട്ടുകാരും പ്രദേശത്തെ കൗൺസിലർമാരും നാട്ടുകാരും പൊലീസ് സ്റ്റേഷന് മുന്നിൽ നിരാഹാരമിരിക്കും. പ്രതികളെ അറസ്റ്റ് ചെയ്യുന്നതുവരെ നിരാഹാരം തുടരുമെന്ന് നഗരസഭ ജനപ്രതിനിധികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story