Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപണിമുടക്ക്​: പ്രകടനം...

പണിമുടക്ക്​: പ്രകടനം നടത്തി

text_fields
bookmark_border
മലപ്പുറം: പണിമുടക്കിനോടനുബന്ധിച്ച് മലപ്പുറം കുന്നുമ്മലിൽ സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, എസ്.ടി.യു, എ.ഐ.ടി.യു.സി, എച്ച്.എം.എസ് യൂനിയനുകളുടെ ആഭിമുഖ്യത്തിൽ പ്രകടനം നടന്നു. കെ.എസ്.ആർ.ടി.സി പരിസരത്തുനിന്ന് തുടങ്ങി ടൗൺ ചുറ്റി കോട്ടപ്പടിയിൽ സമാപിച്ചു. മലപ്പുറം സഹകരണ സ്പിന്നിങ് മില്ലിലെ മുഴുവൻ തൊഴിലാളികളും പ്രകടനമായി വന്ന് സമരത്തെ അഭിവാദ്യം ചെയ്തു. വിശദീകരണ യോഗം കെ. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. മുട്ടേങ്ങാടൻ മുഹമ്മദാലി അധ്യക്ഷനായി. കെ. മജ്നു, സി.എച്ച്. നൗഷാദ്, എ.കെ. വേലായുധൻ, കെ.പി. നാസർ, പി. സലീം, ഇ.എൻ. ജിതേന്ദ്രൻ, സി.എം. നാണി, എം.എ. റസാഖ്, യൂസഫ് കോഡൂർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story