Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 April 2018 5:08 AM GMT Updated On
date_range 3 April 2018 5:08 AM GMTസ്കൂളിന് ബാസ് വാങ്ങി നൽകി പൂര്‍വ വിദ്യാര്‍ഥി
text_fieldsbookmark_border
വേങ്ങര: ഗവ. എല്‍.പി. സ്കൂളിന് ബസ് വാങ്ങി നല്കി പൂര്‍വ വിദ്യാര്‍ഥി മാതൃകയാവുന്നു. കണ്ണമംഗലം ഗ്രാമപഞ്ചായത്തിലെ എടക്കാപറമ്പ് ജി.എൽ.പി.സ്കൂളിനാണ് പൂർവ വിദ്യാര്‍ഥിയും അല്‍ അബീര്‍ ഗ്രൂപ് ചെയര്‍മാനുമായ ആലുങ്ങല്‍ മുഹമ്മദ് ബസ് വാങ്ങി നല്‍കുന്നത്. സ്കൂള്‍ വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന പരിപാടിയില്‍ ബസിെൻറ താക്കോല്‍ ദാനം നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. മൂന്ന്, നാല്, അഞ്ച് തീയതികളിലായി നടക്കുന്ന പരിപാടിക്ക് ചൊവ്വാഴ്ച വൈകുന്നേരം നടക്കുന്ന സാംസ്കാരിക ഘോഷയാത്രയോടെ തുടക്കമാവും. വാർത്ത സമ്മേളനത്തില്‍ പി.ടി.എ പ്രസിഡൻറ് ഇ.കെ. അഹമ്മദ് അമീര്‍, ജസ്റ്റിന് ജേക്കബ്, വി. മുഹമ്മദ് ബഷീര്‍, പി. സലിം മാസ്റ്റര്‍, പി. ശംസുദ്ദീന്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story