Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅഖില കേരള ഫുട്‌ബാൾ...

അഖില കേരള ഫുട്‌ബാൾ ടൂർണമെൻറിന് തുടക്കം

text_fields
bookmark_border
പുലാമന്തോൾ: റോയൽ ആർട്സ്-സ്പോർട്സ് ആൻഡ് ചാരിറ്റി ക്ലബി​െൻറ നേതൃത്വത്തിൽ, കട്ടുപ്പാറ കണക്കൻ തൊടി നൂർമുഹമ്മദി​െൻറ ചികിത്സാർഥം പുലാമന്തോൾ പുഴയോരം മൈതാനിയിൽ സംഘടിപ്പിക്കുന്ന മൂന്നാമത് അഖില കേരള സെവൻസ് ഫുട്ബാൾ ടൂർണമ​െൻറിന് തുടക്കമായി. ഉദ്ഘാടനം വാര്‍ഡ് മെംബര്‍ കിഴക്കേതിൽ ഷാന ടീച്ചര്‍ നിര്‍വഹിച്ചു. എം.പി. വേലായുധൻ, പെയിന്‍ ആൻഡ് പാലിയേറ്റിവ് പുലാമന്തോൾ യൂനിറ്റ് പ്രസിഡൻറ് ഇ.കെ. ഹനീഫ മാസ്റ്റർ, പഞ്ചായത്ത് യൂത്ത് കോഒാഡിനേറ്റര്‍ കെ.പി. ഷറഫുദ്ദീന്‍ (മണി), കുരുവമ്പലം റോയല്‍സ് ക്ലബ് ഭാരവാഹികള്‍ എന്നിവർ സംബന്ധിച്ചു. ഉദ്ഘാടന മത്സരത്തിൽ അൽഹിലാൽ എഫ്.സി പുത്തൻകവല കൊടുമുണ്ട, രചന ചെമ്മലശ്ശേരിയെ തോൽപിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story