Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 April 2018 4:59 AM GMT Updated On
date_range 2018-04-03T10:29:59+05:30വയനാട്ടിലെ മിച്ചഭൂമി തട്ടിയെടുക്കൽ: നിജസ്ഥിതി അറിയെട്ടയെന്ന് കാനം
text_fieldsതിരുവനന്തപുരം: വയനാട്ടിലെ കോട്ടത്തറ വില്ലേജിലെ നാലരയേക്കര്‍ മിച്ചഭൂമി തരപ്പെടുത്തിക്കൊടുക്കൽ സംബന്ധിച്ച വാർത്തയുടെ നിജസ്ഥിതി എന്താണെന്ന് ആദ്യം അറിയട്ടെ എന്നും അതിനെപ്പറ്റി അന്വേഷിക്കുമെന്നും സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വ്യക്തമാക്കി. എം.എന്‍ സ്മാരകത്തിലിരുന്ന് ആരും കാശു വാങ്ങിച്ചിട്ടില്ല. ഓഫിസിലേക്ക് പലവിധ കാര്യങ്ങള്‍ക്കായി ജനങ്ങള്‍ക്ക് വരാമെന്നും പാര്‍ട്ടി തലത്തില്‍ അന്വേഷണം ഉണ്ടാകുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അതൊന്നും ഇപ്പോള്‍ പറയാന്‍ പറ്റില്ലെന്നായിരുന്നു കാനത്തിെൻറ മറുപടി. സർക്കാർ ഭൂമി, നിയമവിരുദ്ധമായും അനധികൃതമായും വൻകിടക്കാരുടെ കൈവശമുള്ള സർക്കാർ ഭൂമി എന്നിവ സംബന്ധിച്ച് സർക്കാർ ധവളപത്രം പുറപ്പെടുവിക്കണമെന്ന് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ ആവശ്യപ്പെട്ടു. വയനാട് മിച്ചഭൂമി വിൽപന വിഷയത്തിൽ മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിടണമെന്ന് കേരള കോൺഗ്രസ്-എം ചെയർമാൻ കെ.എം. മാണി. റാക്കറ്റിനെതിരെ കര്‍ശന നടപടിയെടുക്കണമെന്നും അതിന് മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്നും വെല്‍ഫെയര്‍പാര്‍ട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു.
Next Story