Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവാഹനാപകടത്തിൽ...

വാഹനാപകടത്തിൽ പരിക്കേറ്റുകിടന്ന യുവാവിന്​ മന്ത്രി ജലീൽ രക്ഷകനായി

text_fields
bookmark_border
തിരുവനന്തപുരം: രാത്രിയിൽ ബൈപാസിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചോരവാർന്ന് കിടന്ന യുവാവിന് മന്ത്രി കെ.ടി. ജലീൽ രക്ഷകനായി. തിങ്കളാഴ്ച രാത്രി പത്തോടെ ചാക്ക ബൈപാസിൽ ചാക്ക പാലത്തിന് സമീപം ഇന്നോവ കാർ ഇടിച്ച് റോഡിൽ വീണ് പരിക്കേറ്റ ബൈക്ക് യാത്രികൻ ജ്യോതിഷ് എന്ന യുവാവിനാണ് അതുവഴി കാറിലെത്തിയ മന്ത്രി രക്ഷകനായത്. കൊച്ചിയിൽനിന്ന് തിരുവനന്തപുരത്തേക്ക് ഒൗദ്യോഗിക കാറിൽ വരുകയായിരുന്നു മന്ത്രി. ചാക്ക പാലത്തിന് സമീപം എത്തുേമ്പാൾ ഒരാളെ രണ്ടുപേർ ചേർന്ന് റോഡിന് സമീപത്തേക്ക് എടുത്ത് മാറ്റുന്നത് ശ്രദ്ധയിൽപ്പെട്ട മന്ത്രി ഉടൻ വാഹനം നിർത്താൻ നിർദേശിക്കുകയായിരുന്നു. തുടർന്ന് വാഹനത്തിൽനിന്ന് പുറത്തിറങ്ങിയ മന്ത്രിയും ഒപ്പമുണ്ടായിരുന്ന ഗൺമാൻ പ്രജീഷും എന്താണ് സംഭവമെന്ന് അന്വേഷിച്ചു. തലപൊട്ടി ചോരയൊലിക്കുന്ന യുവാവിനെ ആശുപത്രിയിലെത്തിക്കാൻ അവിടെയെത്തിയ ആരും തയാറായിരുന്നില്ല. യുവാവിനെ ത​െൻറ കാറിൽ കൊണ്ടുപോകാൻ മന്ത്രി നിർദേശിക്കുകയും തനിക്ക് ഉപഹാരമായി ലഭിച്ച പൊന്നാടകൊണ്ട് യുവാവി​െൻറ തലയിൽ കെട്ടി അയാളുമായി മന്ത്രിയുടെ വാഹനം സമീപെത്ത സ്വകാര്യ ആശുപത്രിയിലേക്ക് തിരിക്കുകയുമായിരുന്നു. യുവാവിനെ ഡോക്ടർമാർ പരിശോധിക്കുന്നതിനിടയിലും മന്ത്രി ആശുപത്രിയിൽതന്നെ നിലകൊണ്ടു. പൊലീസ് സംഘം ആശുപത്രിയിൽ എത്തിയതിനു ശേഷമാണ് മന്ത്രി ആശുപത്രിയിൽനിന്നും മടങ്ങിയത്. യുവാവി​െൻറ തലക്കേറ്റ പരിക്ക് ഗുരുതരമാണെന്നും പരിശോധന തുടരുകയാണെന്നും ആശുപത്രി അധികൃതർ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story