Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 April 2018 5:26 AM GMT Updated On
date_range 2018-04-02T10:56:59+05:30പാറമടയിലെ വെള്ളം വറ്റിക്കുന്നത് നാട്ടുകാർ തടഞ്ഞു
text_fieldsപത്തിരിപ്പാല: നിരവധി കുടുംബങ്ങൾ നിത്യോപയോഗത്തിന് ആശ്രയിക്കുന്ന പാറമടയിലെ വെള്ളം വറ്റിക്കാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. മണ്ണൂർ കമ്പനിപടി ഇരിപ്പിക്കൽ പ്രദേശത്ത് സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള പാറമടയിലെ വെള്ളം വറ്റിക്കുന്നതാണ് പ്രദേശത്തുകാർ തടഞ്ഞത്. വേനൽക്കാലത്ത് വെള്ളം വറ്റിക്കരുതെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. മൂന്ന് മോട്ടോർ ഉപയോഗിച്ചായിരുന്നു വെള്ളം വറ്റിച്ചത്. പ്രദേശത്തുകാരുടെ പരാതിയെ തുടർന്ന് മണ്ണൂർ പഞ്ചായത്ത് അംഗങ്ങളായ എ. ഷെഫീക്, വി.എം. അൻവർ സാദിക് എന്നിവർ സ്ഥലത്തെത്തി. നാട്ടുകാരുടെ ആവശ്യത്തോടൊപ്പം ഇരുവരും നിന്നു. സ്വകാര്യ വ്യക്തിയുടെ കുളമാെണങ്കിലും വെള്ളം വറ്റിച്ചുകളയാൻ അനുവദിക്കില്ലെന്ന് പ്രദേശത്തുകാർക്ക് ഉറപ്പുനൽകി. എന്നാൽ, കുറച്ച് വെള്ളം വറ്റിച്ചശേഷം റിങ് ഇറക്കി, ചെറിയ ഹോളോബ്രിക്സ് കമ്പനി തുടങ്ങുക മാത്രമാെണന്നും മുഴുവൻ വെള്ളം വറ്റിക്കാൻ ഉദ്ദേശ്യമില്ലെന്നും ക്വാറി ഉടമ അറിയിച്ചു. െഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ് മലമ്പുഴ: വനിത ഐ.ടി.ഐയിൽ ഇലക്േട്രാണിക്സ് മെക്കാനിക്, ഡ്രാഫ്റ്റ്സ്മാൻ സിവിൽ േട്രഡുകളിലേക്ക് െഗസ്റ്റ് ഇൻസ്ട്രക്ടർമാരെ തെരഞ്ഞെടുക്കുന്നു. ഇലക്േട്രാണിക്സ് മെക്കാനിക് ട്രേഡിലേക്ക് ഇലക്േട്രാണിക്സ് / ഇലക്േട്രാണിക്സ് ആൻഡ് ടെലി കമ്യൂണിക്കേഷൻ ബ്രാഞ്ചിലുള്ള ബി.ഇ-ബി.ടെക് അല്ലെങ്കിൽ ഇലക്േട്രാണിക്സ് / ഇലക്േട്രാണിക്സ് ആൻഡ് ടെലി കമ്യൂണിക്കേഷൻ ബ്രാഞ്ചിലുള്ള ത്രിവത്സര ഡിപ്ലോമയും (അംഗീകൃത ടെക്നിക്കൽ എജുക്കേഷൻ ബോർഡിൽ നിന്നുള്ളത്) ഒരുവർഷത്തെ പ്രവൃത്തിപരിചയവും വേണം. ഡ്രാഫ്റ്റ്സ്മാൻ സിവിൽ േട്രഡിലേക്ക് അംഗീകൃത യൂനിവേഴ്സിറ്റിയിൽനിന്ന് സിവിൽ എൻജിനീയറിങ്ങിലുള്ള ബി.ഇ-ബി.ടെക് അല്ലെങ്കിൽ സിവിൽ എൻജിനീയറിങ് ത്രിവത്സര ഡിപ്ലോമയും ഒരുവർഷത്തെ പ്രവൃത്തി പരിചയവും വേണം. ഡി-സിവിൽ േട്രഡിലുള്ള എൻ.ടി.സിയും എൻ.എ.സിയും ബന്ധപ്പെട്ട മേഖലയിലുള്ള മൂന്നുവർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്കും അപേക്ഷിക്കാം. യോഗ്യതയുള്ളവർ ഏപ്രിൽ നാലിന് രാവിലെ 11ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കൂടിക്കാഴ്ചക്ക് എത്തണം. ഫോൺ: 0491 2815181. പുതുപ്പരിയാരത്ത് മാതൃക ഹോമിയോ ഡിസ്പെൻസറി പുതുപ്പരിയാരം: ഗവ. ഹോമിയോ ഡിസ്പെൻസറി മാതൃക ഡിസ്പെൻസറിയായി ഉയർത്തിയതിെൻറയും നവീകരിച്ച കെട്ടിടത്തിെൻറയും ഉദ്ഘാടനം പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.കെ. നാരായണൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.എ. പ്രസന്നകുമാരി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ബിന്ദു സുരേഷ് താക്കോൽ കൈമാറി. ഹോമിയോപ്പതി ജില്ല മെഡിക്കൽ ഓഫിസർ ഡോ. എസ്. ബാലാമണി മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഹരിലക്ഷ്മി, വികസനകാര്യ സമിതി ചെയർമാൻ ടി.എസ്. ദാസ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.ആർ. പ്രസാദ്, ക്ഷേമകാര്യ സമിതി ചെയർപേഴ്സൻ കെ. ശോഭന, വാർഡ് അംഗങ്ങളായ പി. രാമചന്ദ്രൻ, രജിത, കെ. സുരേഷ്, ചീഫ് മെഡിക്കൽ ഓഫിസർ ഡോ. സി.വി. ഉമ, മെഡിക്കൽ ഓഫിസർ ഡോ. കെ.പി. സ്വപ്ന എന്നിവർ സംസാരിച്ചു.
Next Story