Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 April 2018 5:20 AM GMT Updated On
date_range 2 April 2018 5:20 AM GMTഹംസയെന്നാണോ പേര്? ഏഴിന് കാണാം
text_fieldsbookmark_border
മലപ്പുറം: ഒരേ പേരുള്ള ഒന്നിലധികം പേരുണ്ടാകും പലയിടങ്ങളിൽ, പല ജോലികളിൽ ഏർപ്പെടുന്നവർ. ഇവരൊക്കെയും ഒരുമിച്ച് കൂടിയാൽ അതൊരു വേറിട്ട മുഹൂർത്തമാകും. മലപ്പുറത്തെ ഹംസമാർ അത്തരം ഒരു സംഗമത്തിനൊരുങ്ങുകയാണ്. എപ്രിൽ ഏഴിന് മലപ്പുറം കോട്ടക്കുന്നിെല ഡി.ടി.പി.സി ഹാളിലാണ് സംഗമം. ഹംസ എന്ന പേരുള്ള ആർക്കും സംഗമത്തിനെത്താം. തിരിച്ചറിയൽ കാർഡ് നോക്കി പേര് ഉറപ്പാക്കും. വരുന്നവർക്കെല്ലാം 'ഞാൻ ഹംസ' എന്ന പേരുള്ള തൊപ്പിയും ബാഡ്ജും നൽകും. പ്രായം കൂടിയ മൂന്ന് ഹംസമാരെയും പ്രായം കുറഞ്ഞ മൂന്ന് പേരെയും ആദരിക്കും. ഗ്രൂപ് ഫോേട്ടാ ലിംകബുക്കിന് അയച്ചുകൊടുക്കും. മലപ്പുറം കുന്നുമ്മലിൽ ഫാൻസി കട നടത്തുന്ന ലൗലി ഹംസ ഹാജിയാണ് സംഗമത്തിന് നേതൃത്വം നൽകുന്നത്. രാവിലെ പത്തിന് ആരംഭിക്കുന്ന പരിപാടിയിൽ പ്രാസംഗികരും മൈക്ക് ഒാപറേറ്റർമാരും വരെ ഹംസമാരായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story