Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവളപുരം ജി.എം.യു.പി...

വളപുരം ജി.എം.യു.പി സ്കൂളിൽ കോൺഫറൻസ് ഹാൾ നിർമാണത്തിന് തുടക്കം

text_fields
bookmark_border
പുലാമന്തോൾ: വളപുരം ജി.എം.യു.പി സ്കൂളിൽ കോൺഫറൻസ്‌ ഹാൾ നിർമാണ പ്രവർത്തനത്തിന് തുടക്കം. മുമ്പ് എം.എൽ.എ ഫണ്ട് ഉപയോഗിച്ചും പുലാമന്തോൾ ഗ്രാമപഞ്ചായത്ത് എസ്.എസ്.എ ഫണ്ട് ഉപയോഗിച്ചും നിർമിച്ച കെട്ടിടങ്ങൾക്ക് മുകളിലാണ് കോൺഫറൻസ് ഹാൾ നിർമിക്കുന്നത്. ജില്ല പഞ്ചായത്തംഗം എം.കെ. റഫീഖയുടെ വികസന ഫണ്ടിൽനിന്ന് അനുവദിച്ച 15 ലക്ഷം രൂപകൊണ്ടാണ് നിർമാണപ്രവർത്തനം. കോൺഫറൻസ് ഹാളി​െൻറ നിർമാണം പൂർത്തീകരിക്കുന്നതോടെ വിദ്യാർഥികളുടെ കൗൺസലിങ് പോലുള്ള വിവിധ ആവശ്യങ്ങൾക്കും സ്കൂൾ കലോത്സവങ്ങൾക്കും ഉപയോഗിക്കാനാവുമെന്ന് ജില്ല പഞ്ചായത്തംഗം എം.കെ. റഫീഖ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story